പത്ത് വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിക്കുകയും ജനങ്ങള്‍ സ്നേഹിക്കുകയും ചെയ്യുന്ന ഒരു നേതാവ് എങ്ങനെ ആക്സിഡന്റല്‍ പ്രധാനമന്ത്രിയാകും?നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്; പിന്തുണയുമായി ശിവസേന

മന്‍മോഹന്‍ സിങിന്റെ പ്രധാനമന്ത്രി ജീവിതം പറയുന്ന ചിത്രമാണ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതം ആസ്പദമാക്കിയുള്ള ആക്‌സിഡന്റെല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ മന്‍മോഹന്‍ സിങിന് പിന്തുണയുമായി ശിവസേന രംഗത്ത് വന്നിരിക്കുകയാണ്.

പത്തുവര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിക്കുകയും ജനങ്ങള്‍ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു നേതാവ് എങ്ങനെ ആക്‌സിഡന്റല്‍ പൈം മിനിസ്റ്റര്‍ ആകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ചോദിച്ചു. നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ് എന്നും അദ്ദേഹം പറഞ്ഞു.

മന്‍മോഹന്‍ സിങിന്റെ പ്രധാനമന്ത്രി ജീവിതം പറയുന്ന ചിത്രമാണ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. അനുപം ഖേര്‍ ആണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങാവുന്നത്.

Exit mobile version