‘ഞാന്‍ പത്ത് വര്‍ഷം രാജ്യം ഭരിച്ചു, രാജ്യത്തിന്റെ അന്തസ് നഷ്ടപ്പെടുത്തിയില്ല’: തെറ്റുകള്‍ സമ്മതിക്കാതെ നെഹ്‌റുവിനെ കുറ്റം പറയുകയാണ് ബിജെപി; മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ചൈന കുത്തിയിരിക്കുകയാണ്. പത്ത് വര്‍ഷം താന്‍ രാജ്യം ഭരിച്ചിട്ടും ഒരിക്കലും രാജ്യത്തിന്റെ അന്തസ് നഷ്ടപ്പെടാന്‍ ഇടവരുത്തിയില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ മറ്റ് താല്‍പര്യങ്ങള്‍ക്കു വേണ്ടിയോ കോണ്‍ഗ്രസ് ഒരിക്കലും രാജ്യത്തെ വിഭജിച്ചില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ പരാജയമാണ്, ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. തെറ്റുകള്‍ സമ്മതിക്കുന്നതിനോ തിരുത്തുന്നതിനോ തയ്യാറാകാതെ, എല്ലാ തെറ്റുകള്‍ക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റം പറയുകയാണ് ഏഴുവര്‍ഷമായി ബിജെപി ചെയ്യുന്നതെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

നേതാക്കള്‍ തമ്മില്‍ കെട്ടിപ്പിടിക്കുന്നതുകൊണ്ടോ ക്ഷണിക്കപ്പെടാതെ ബിരിയാണി കഴിക്കാന്‍ പോയതുകൊണ്ടോ ബന്ധം മെച്ചപ്പെടില്ല. ബിജെപി സര്‍ക്കാരിന് സാമ്പത്തിക നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായിക്കൊണ്ടിരിക്കുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയുമാണ്. നരേന്ദ്ര മോഡിയുടെ സുരക്ഷയുടെ പേരില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ഛന്നിയെ ബിജെപി അപമാനിക്കുകയാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഛന്നിയുടെ ഹെലികോപ്ടര്‍ പറക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നില്ല.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ മറ്റ് താല്‍പര്യങ്ങള്‍ക്കു വേണ്ടിയോ കോണ്‍ഗ്രസ് ഒരിക്കലും രാജ്യത്തെ വിഭജിച്ചില്ല. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണെന്നും മന്‍മോഹന്‍ സിങ് ആരോപിച്ചു.

Exit mobile version