വേഷം മാറി എത്തി, അമ്മായിഅമ്മയെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊന്ന് മരുമകള്‍, കൊലപാതകം കുടുംബവഴക്കിനെ തുടര്‍ന്ന്

ചെന്നൈ: വേഷം മാറി എത്തി അമ്മായിഅമ്മയെ ആക്രമിച്ചു കൊലപ്പെടുത്തിയ ഇരുപത്തെട്ടുകാരി അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. തിരുനെല്‍വേലി തല്‍ക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ സീതാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇവരുടെ മരുമകള്‍ മഹാലക്ഷ്മിയാണ് പിടിയിലായത്. കുടുംബവഴക്കിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. പുരുഷവേഷത്തിലെത്തിയാണ് മഹാലക്ഷ്മി സീതാലക്ഷ്മിയെ കൊലപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് ഭര്‍തൃമാതാവുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് മഹാലക്ഷ്മിയും ഭര്‍ത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും വീടുവിട്ട് താമസം മാറ്റിയിരുന്നു.

also read: പീഡനക്കേസിലെ പ്രതിയെന്ന് പ്രചരിപ്പിച്ച പോലീസുകാരന്റെ പേരെഴുതി വെച്ചു, പിന്നാലെ ആത്മഹത്യ

എന്നാല്‍ പിന്നീടും വഴക്ക് തുടര്‍ന്നു. ഇതിനിടെ കഴിഞ്ഞദിവസം ഹെല്‍മറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്.ഇരുമ്പ് വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ തല തകര്‍ന്ന അവസ്ഥയിലായിരുന്ന സീതാലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

also read: അവധിക്കാലത്തിന് വിട, സ്‌കൂളുകള്‍ തുറന്നു: ഒന്നാം ക്ലാസിലേക്ക് മൂന്നര ലക്ഷം കുട്ടികള്‍

മോഷണശ്രമത്തിനിടെ സീതാലക്ഷ്മി ആക്രമിക്കപ്പെട്ടു എന്നുവരുത്താനായിരുന്നു മഹാലക്ഷ്മിയുടെ ശ്രമം. ഇതിനായി സീതാലക്ഷ്മിയുടെ അഞ്ചുപവന്റെ മാലയും കവര്‍ന്നിരുന്നു. എന്നാല്‍ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതോടെ എല്ലാം പൊളിയുകയായിരുന്നു.

Exit mobile version