പീഡനക്കേസിലെ പ്രതിയെന്ന് പ്രചരിപ്പിച്ച പോലീസുകാരന്റെ പേരെഴുതി വെച്ചു, പിന്നാലെ ആത്മഹത്യ

തിരുവനന്തപുരം: പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. തിരുവനന്തപുരത്താണ് സംഭവം. എരുത്താവൂര്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാറാണ് ജീവനൊടുക്കിയത്.

തിങ്കളാഴ്ചയാണ് സംഭവം. വൈകിട്ടോടെയാണ് അജയകുമാറിനെ കരയോഗം ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ഡ്രൈവര്‍ കെ സന്ദീപിന്റെ പേരാണ് ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നത്.

also read: അവധിക്കാലത്തിന് വിട, സ്‌കൂളുകള്‍ തുറന്നു: ഒന്നാം ക്ലാസിലേക്ക് മൂന്നര ലക്ഷം കുട്ടികള്‍

തന്നെ സന്ദീപ് കള്ളക്കേസില്‍ കുടുക്കിയെന്നും അസഭ്യം പറഞ്ഞുവെന്നും അജയകുമാര്‍ കുറിപ്പില്‍ എഴുതിയിരുന്നു. സന്ദീപും പിതാവും ചേര്‍ന്ന് വസ്തു തര്‍ക്കത്തില്‍ അജയകുമാറിനെ മര്‍ദിച്ചിരുന്നു.

also read: അഹ്‌മദ് നഗര്‍ ഇനി അഹില്യ നഗര്‍: പേരുമാറ്റം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ

ഇതില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരില്‍ അജയകുമാറിനെതിരെ പീഡനവും വധശ്രമവും ചേര്‍ത്ത് കേസെടുത്തത്.

ഇതിന് ശേഷം മുഖ്യമന്ത്രിക്ക് കത്തെഴുതിയതോടെ ഈ കുറ്റങ്ങള്‍ ഒഴിവാക്കിയെങ്കിലും പീഡനക്കേസിലെ പ്രതിയെന്ന് സന്ദീപ് നാട്ടില്‍ പ്രചരിപ്പിച്ചതും അധിക്ഷേപിച്ചതും അജയകുമാറിനെ മാനസികമായി തളര്‍ത്തിയിരുന്നതായി ഭാര്യ ചിത്ര പറഞ്ഞു.

Exit mobile version