നടനും മോഡലുമായ ആദിത്യാ സിംഗ് രജ്പുത് മരിച്ചനിലയിൽ; നടനെ കണ്ടെത്തിയത് ശുചിമുറിയിൽ

മുംബൈ: പ്രമുഖ നടനും മോഡലുമായ ആദിത്യാ സിംഗ് രജ്പുത് (32) മരിച്ച നിലയിൽ. മുംബൈയിലെ വസതിയിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന ആദിത്യയെ സുഹൃത്താണ് കണ്ടെത്തിയത്.

തുടർന്ന് സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിത്യയുടെ ജീവൻ രക്ഷിക്കാനായില്ല. മരണ കാരണം എന്തെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ- മണിപ്പൂർ അശാന്തം; വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; വീടുകൾ തീയിട്ടു നശിപ്പിച്ചു, മൂന്ന് പേർ പിടിയിൽ, സൈന്യത്തെ വിന്യസിച്ച് കേന്ദ്രം

ഉത്തരാഖണ്ഡ് സ്വദേശിയായ ആദിത്യ പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. സ്പ്ലിറ്റ്സ് വില്ല എന്ന റിയാലിറ്റി ഷോയിലൂടെയാണ് തുടക്കകാലത്ത് ശ്രദ്ധേയനായത്. ആഷിക്വി, കോഡ് റെഡ്, ലൗ, ആവാസ്, രജ്പുതാനാ തുടങ്ങിയ ഷോകളിൽ അഭിനയിച്ചിരുന്നു.

Exit mobile version