മണിപ്പൂർ അശാന്തം; വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; വീടുകൾ തീയിട്ടു നശിപ്പിച്ചു, മൂന്ന് പേർ പിടിയിൽ, സൈന്യത്തെ വിന്യസിച്ച് കേന്ദ്രം

ഇംഫാൽ: വീണ്ടും മണിപ്പൂരിനെ അശാന്തമാക്കി സംഘർഷം പൊട്ടിപ്പുറപ്പെട്ടു. തലസ്ഥാനമായ ഇംഫാലിനടുത്താണ് മെയ്തി, കുകി എന്നീ ഗോത്രവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പ്രാദേശിക ചന്തയിലെ സ്ഥലത്തെ ചൊല്ലിയുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

അതേസമയം, സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ സൈനിക-അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതോടെ പ്രദേശത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് വിലക്ക് അഞ്ചു ദിവസം കൂടി തുടരുമെന്നും അധികൃതർ അറിയിച്ചു. ഒരു മാസത്തോളമായി കലാപം തുടരുന്ന മണിപ്പുരിൽ ജനജീവിതം സാധാരണ നിലയിലായി വരുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും കലാപമുണ്ടായിരിക്കുന്നത്.

also read- ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ചു; അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ്; ബൈക്കും പിടിച്ചെടുത്തു

തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സംഘർഷമാരംഭിച്ചത്. കലാപകാരികൾ വീടുകൾ തീവെച്ചു നശിപ്പിച്ചത് സംഘർഷത്തിന്റെ വ്യാപ്തി കൂട്ടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാനത്ത് വിവിധ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 74-ഓളം പേർ കൊല്ലപ്പെട്ടു.

Exit mobile version