ജോലി തേടി സൗദി അറേബ്യയിലെത്തിയത് മൂന്നുമാസം മുമ്പ്, പ്രവാസി യുവാവ് ജീവനൊടുക്കിയ നിലയില്‍

റിയാദ്: മൂന്നുമാസം മുമ്പ് സൗദി അറേബ്യയിലെത്തിയ പ്രവാസി യുവാവ് ജീവനൊടുക്കിയ നിലയില്‍. തമിഴ്നാട് സ്വദേശിയായ 23 വയസുകാരനെയാണ് ദക്ഷിണ സൗദിയിലെ ബീഷയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

also read: സന്ദീപിന്റെ കാല് പിടിച്ചുവലിച്ച് വന്ദനയെ രക്ഷിക്കാൻ ശ്രമിച്ചു; ശ്വാസകോശത്തിന് കുത്തേറ്റത് അറിഞ്ഞില്ല, രക്ഷിച്ചപ്പോൾ വന്ദനയ്ക്ക് ബോധമുണ്ടായിരുന്നു: ഡോ. ഷിബിൻ

തമിഴ്നാട് ശങ്കരപുരം കള്ളകുറച്ചി വെളിപ്പുറം സ്വദേശി ശരണ്‍ കുമാറാണ് മരിച്ചത്. തൊഴില്‍ വിസയില്‍ മൂന്നുമാസം മുമ്പാണ് ഇയാള്‍ സൗദി അറേബ്യയില്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് ജോലി ലഭിച്ചത്. ജോലി ലഭിച്ച് അഞ്ചാം ദിവസം തൂങ്ങിമരിക്കുകയായിരുന്നു.

also read: ഭർത്താവ് ഉപദ്രവിക്കുന്നതിന് കാരണം അമ്മായിയമ്മയെന്ന് സംശയം; ഇരുട്ടിൽ ആൺവേഷത്തിലെത്തി കാൽ തല്ലിയൊടിച്ച് മരുമകൾ; ഒടുവിൽ പ്രതിയെ പൊക്കി പോലീസ്

ബിഷക്ക് സമീപം അസ്മി എന്നു സ്ഥലത്ത് അച്ഛന്റെ കൂടെയായിരുന്നു ശരണ്‍കുമാര്‍ താമസിച്ചിരുന്നത്. രാവിലെ ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത ശേഷം അച്ഛന്‍ തൊട്ടടുത്ത മസറയില്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. ഉച്ച കഴിഞ്ഞ് തിരിച്ച് മുറിയിലെത്തിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. മൃതദേഹം ബിഷ കിങ് അബ്ദുള്ള ഹോസ്പിറ്റലിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്ക് ബിഷയിലെ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ മെമ്പറുമായ അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടി നേതൃത്വം നല്‍കുന്നുണ്ട്. അമ്മ – പെരിയായി. രണ്ടു സഹോദരിമാരുണ്ട്.

Exit mobile version