റാഫേല്‍ ഇടപാട് സുഹൃത്തിന് നല്‍കി മോഡി ദേശ സുരക്ഷയെ ദുര്‍ബലപ്പെടുത്തി; മോഡിക്കെതിരെ അന്വേഷണം വേണം; പാര്‍ലമെന്റില്‍ രാഹുല്‍

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാര്‍ രാജ്യാന്തര കടക്കാരനായ സുഹൃത്തിന് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യ സുരക്ഷയെ ദുര്‍ബലപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ ഇടപാടിലെ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ അനില്‍ അംബാനിയെ രാജ്യാന്തര കടക്കാരനെന്ന് പാര്‍ലമെന്റില്‍ വിളിച്ചത്.

അനില്‍ അംബാനിക്കെതിരെ രണ്ടാമത്തെ കോടതിയലക്ഷ്യ ഹര്‍ജിയാണ് സുപ്രീം കോടതയില്‍ എറിക്‌സണ്‍ ഫയല്‍ ചെയ്യുന്നത്. അംബാനിയെ ജയിലില്‍ അടയ്ക്കണമെന്നും വിദേശ യാത്രയ്ക്കു വിലക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 550 കോടി രൂപ എറിക്‌സണിനു അംബാനിയുടെ കമ്പനി നല്‍കാനുണ്ടെന്നാണ് കേസ്.

Exit mobile version