ചൂടില്‍ നിന്ന് രക്ഷ: കാറിനെ ചാണകത്തില്‍ പൊതിഞ്ഞ് ഡോക്ടര്‍

ഭോപ്പാല്‍: കനത്ത ചൂടാണ് എല്ലായിടത്തും. ചൂട് കുറയ്ക്കാനുള്ള വഴികളാണ് എല്ലാവരും അന്വേഷിക്കുന്നത്. ചൂട് കുറയ്ക്കാനായി ഒരു ഡോക്ടര്‍ കണ്ടെത്തിയ വഴിയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

മധ്യപ്രദേശില്‍ നിന്നുള്ള ഹോമിയോ ഡോക്ടറാണ് വിചിത്ര ആശയത്തിന് പിന്നില്‍. മാരുതി ഓള്‍ട്ടോ 800ന്റെ ഉടമയായ ഹോമിയോ ഡോക്ടറാണ് സ്വന്തം കാറിനെ അടിമുടി ചാണകം കൊണ്ടുമൂടിയിരിക്കുന്നത്. ഇതുകൊണ്ട് തനിക്ക് ഗുണമുണ്ടായെന്നാണ് ഹോമിയോ ഡോക്ടറുടെ അവകാശവാദം. കാറിലെ എ.സിയുടെ പ്രവര്‍ത്തനം ഇതോടെ കൂടുതല്‍ സുഗമമായെന്നും ചൂടില്‍ കുറവുണ്ടെന്നുമാണ് അദ്ദേഹം പറയുന്നു.

ഹോമിയോ ഡോക്ടറുടെ കാര്‍ ഓള്‍ട്ടോ 800ന്റെ ബേസ് വേരിയന്റാണ്. കാറിന്റെ ബംപറിലും മുന്നിലേയും പിന്നിലേയും ലൈറ്റുകളിലും ഒഴികെ ചാണകം തേച്ചിട്ടുണ്ട്. ചൂടുകാലം കഴിഞ്ഞ് മഴ പെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ ചാണകത്തിന്റെ ആവരണം ഇളകി പോവും. കാറിന്റെ പെയിന്റു കൂടി പോകുമോയെന്ന് കാത്തിരുന്നു കാണേണ്ടി വരും. നേരത്തെ ഇത്തരത്തില്‍ വാഹനത്തില്‍ ചാണകം പൂശി നിരവധി പേര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. പെയിന്റിന്റെ മുകളില്‍ ചാണകം പൂശുന്നതുകൊണ്ട് ചൂടില്‍ നിന്ന് ശമനം ലഭിക്കും എന്നാണ് ഇവര്‍ പറയുന്നത്.

Exit mobile version