അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി; സഹായധനമായി അഞ്ച് ലക്ഷം പ്രഖ്യാപിച്ച് സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിയിൽ വെച്ച് സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. അമ്പതിലേറെ പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

അതേസമയം,പ്രസംഗത്തിനിടെ പൊരിവെയിലിൽ നിൽക്കുന്ന ജനങ്ങളെ പ്രശംസിച്ച അമിത് ഷായുടെ വാക്കുകളും വിവാദമായിരിക്കുകയാണ്. ഈ വീഡിയോ പങ്കുവച്ച് കോൺഗ്രസ് വിമർശനം ഉന്നയിച്ചു. സർക്കാർ സ്‌പോൺസേഡ് ദുരന്തമാണ് നടന്നതെന്ന് പ്രതിപക്ഷ കക്ഷിയായഎൻസിപിയും ആരോപിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷംരൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം സഹായ ധനം പ്രഖ്യാപിച്ച് ഒഴിഞ്ഞ് മാറാനാകില്ലെന്ന് എൻസിപി നേതാവ് സുപ്രിയാ സുലേ വിമർശിച്ചു. ജീവൻറെ വിലയാണോ അഞ്ച് ലക്ഷമെന്ന് സംസ്ഥാന സർക്കാറിനെ സുലേ ചോദ്യം ചെയ്തു.

മഹാരാഷ്ട്ര സർക്കാർ നൽകുന്ന ബഹുമതിയായ മഹാരാഷ്ട്രാ ഭൂഷൺ സമ്മാനിക്കുന്ന ചടങ്ങാണ് വൻ ദുരന്തമായി മാറിയത്.പരിപാടിക്കായി ലക്ഷക്കണക്കിന് ജനങ്ങളെത്തിയിരുന്നു. എന്നാൽ പ്രദേശത്തെ കൊടും ചൂട് കണക്കിലെടുത്ത്തണലോ മറ്റ് സൗകര്യങ്ങളോ ഒരുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.

ALSO READ- റോഡിലേക്ക് കറൻസി നോട്ടുകൾ വാരി വിതറി കാർ യാത്രക്കാരൻ; ചിതറിത്തെറിച്ചത് ഒന്നര കോടിയിലേറെ പണം

രാവിലെ എട്ടരയോടെ എത്തിയ ജനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് മടങ്ങിയത്. പ്രസംഗത്തിൽ ചൂട് 42 ഡിഗ്രിയാണെന്ന് പറഞ്ഞ് അമിത് ഷാ ജനങ്ങളെ പ്രശംസിക്കുന്ന വിഡീയോ കോൺഗ്രസ് പങ്കുവച്ചു. അതേസമയം, മരണവാർത്ത അറിഞ്ഞ് ആശുപത്രിയിൽ രാത്രി തന്നെ എത്തിയ പ്രതിപക്ഷ നേതാക്കളായ ഉദ്ദവ് താക്കറെയും അജിത് പവാറും രൂക്ഷ വിമർശനങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ചു. കൊടുംചൂടിൽ പാലിക്കേണ്ട് പ്രോട്ടോകോളുകളെല്ലാം ലംഘിക്കപ്പെട്ടെന്നാണ് ആരോപണം.

Exit mobile version