കാര്‍ മരത്തില്‍ ഇടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം: ദുരന്തം ബന്ധുവിന്റെ സംസ്‌കാരം കഴിഞ്ഞ് മടങ്ങവേ

ലഖ്‌നൗ: കാര്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയിലാണ് ദാരുണ സംഭവം. ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു അപകടം. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ വാഹനാപകടം നടന്നത്. വേഗതയില്‍ വന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് സുന്ദരൈ ഗ്രാമത്തിന് സമീപം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞെത്തിയ പോലീസ് ജെസിബിയുടെ സഹായത്തോടെ കാര്‍ കുഴിയില്‍ നിന്ന് പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തി.

accident

ഇവരെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് എത്തിച്ചത്. ആറ് പേര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റ് എട്ട് പേരെ ബഹ്റൈച്ച് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്‌തെന്ന് പൊലീസ് സൂപ്രണ്ട് പ്രാചി സിംഗ് പറഞ്ഞു. കാറിലുണ്ടായിരുന്നവരെല്ലാം പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എന്നും പോലീസ് അറിയിച്ചു.

Exit mobile version