കോണ്‍ഗ്രസ് വിടാനൊരുങ്ങി സച്ചിന്‍ പൈലറ്റ് ? നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: യുവ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തിയ സച്ചിന്‍ പൈലറ്റ് നിലവില്‍ ഡല്‍ഹിയിലെത്തിയിരിക്കുകയാണ്.

അദ്ദേഹം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. അഴിമതി ആരോപണ കേസുകള്‍ അന്വേഷിക്കുന്നതില്‍ ഗെഹ്ലോട്ട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു സച്ചിന്‍ പൈലറ്റ് നിരാഹാര സമരമിരുന്നത്.

also read: പാട്ടുപാടി പണമഴ പെയ്യിച്ച് ഗായിക ഗീത; ഒറ്റ സംഗീതപരിപാടിയിൽ വാരിക്കൂട്ടിയത് നാലര കോടി രൂപ!

ഉപവാസം നടത്തുന്നത് പാര്‍ട്ടി വിരുദ്ധമാണെന്ന മുന്നറിയിപ്പ് മറികടന്നാണ് സച്ചിന്റെ സമരം. അതേസമയം, ഗെഹ്ലോട്ടിനെതിരായ സമരം പാര്‍ട്ടി വിരുദ്ധമാണെന്ന് പറഞ്ഞ് രാജസ്ഥാന്റെ എഐസിസി ചുമതലയുള്ള സുഖ്വീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു.

also read: ‘ബ്രാഹ്‌മണൻ’ എന്ന പേര് അബ്രഹാമിൽ നിന്നോ ഇബ്രാഹിമിൽ നിന്നോ വന്നതാണ്; പരാമർശത്തിൽ മാപ്പ് ചോദിച്ച് ഗായകൻ ലക്കി അലി

അശോക് ഗെഹ്ലോട്ടുമായുള്ള തര്‍ക്കം സച്ചിനെ പാര്‍ട്ടി വിടുന്നതിലേക്കു നയിച്ചേക്കുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ കോണ്‍ഗ്രസിനകത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version