കോളേജിലെ ടാപ്പുകൾ മോഷണം പോവുന്നത് പതിവ്; ശൗചാലയത്തിൽ സിസിടിവി സ്ഥാപിച്ച് യുപിയിലെ കോളേജ്; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

ലഖ്നൗ: കള്ളനെ പിടിക്കാനെന്ന പേരിൽ ഉത്തർപ്രദേശിലെ കോളേജിലെ ശൗചാലയത്തിനുള്ളിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് കോളേജ്. അസംഗറിലെ ഡിഎവി പിജി കോളേജാണ് സിസിടിവ് സ്ഥാപിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’ എന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.

വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോളേജ് പരിസരത്ത് നിന്ന് ടാപ്പുകൾ കാണാതാകുന്നത് പതിവായതോടെയാണ് മോഷ്ടാവിനെ കണ്ടെത്തുന്നതിനായി ശൗചാലയങ്ങളുടെ പുറത്ത് കോളേജ് അധികൃതർ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.

ഒരു ക്യാമറ ശൗചാലയത്തിനുള്ളിലാണ് ഘടിപ്പിച്ചിരുന്നത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്, കോളേജ് അധികൃതരുടെ വിവേകം തരംതാണിരിക്കുകയാണെന്ന് വിദ്യാർഥികൾ പ്രതികരിച്ചു.

ALSO READ- ചേച്ചിയമ്മ! മകൾ ദീപ്തയ്ക്ക് കുഞ്ഞനിയത്തി കൂടി; അച്ഛനായ സന്തോഷം പങ്കുവെച്ച് നടൻ ഗിന്നസ് പക്രു

സ്ഥിരമായി വാട്ടർ ടാപ്പുകൾ മോഷണം പോകുന്നത് തടയുന്നതിന് വേണ്ടിയാണ് ക്യാമറകൾ സ്ഥാപിച്ചതെന്നും ഒരു ക്യാമറ ശൗചാലയത്തിനുള്ളിൽ ഘടിപ്പിച്ചത് അബദ്ധം പിണഞ്ഞതാണ് എന്നുമാണ് കോളേജ് അധികൃതരുടെ വിശദീകരണം.

Exit mobile version