സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി: സുരക്ഷ വര്‍ധിപ്പിച്ചു

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വധഭീഷണി. ജയിലില്‍ കഴിയുന്ന ഗുണ്ടാതലവനായ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ നിന്നാണ് സല്‍മാന് വധഭീഷണി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സല്‍മാന്‍ ഖാന്റെ പിഎ ജോര്‍ഡി പട്ടേലിനാണ് ഇ മെയില്‍ ഭീഷണി ലഭിച്ചത്. ബാന്ദ്ര പോലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ഗുണ്ടാ തലവന്‍മാരായ ലോറന്‍സ് ബിഷ്‌ണോയ്, ഗോള്‍ഡി ബ്രാര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. സംവിധായകന്‍ പ്രശാന്ത് ഗുഞ്ചാല്‍കറിന്റെ പരാതിയില്‍ ആണ് കേസെടുത്തിരിക്കുന്നത്.

സല്‍മാനെ വധിക്കുമെന്ന് ലോറന്‍സ് ബിഷ്‌ണോയ് ജയിലില്‍ നിന്നും ഭീഷണിപ്പെടുത്തിയിരുന്നു. പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സല്‍മാന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ സല്‍മാന്‍ ഖാന്റെ പിതാവിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ഐപിസി സെക്ഷന്‍ 506 (2), 120(യ), 34 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കടുത്ത സുരക്ഷയുള്ള തടവിലാണ് ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയെ പാര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചിറങ്ങിയാല്‍ ലോറന്‍സ് ബിഷ്ണോയി ഉടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

Exit mobile version