സല്‍മാന്‍ ഖാനെ മൈന്‍ഡ് ചെയ്യാതെ മറ്റുള്ളവര്‍ക്കൊപ്പം ചിരിച്ച് കളിച്ച് ക്രിസ്റ്റ്യാനോ; ഒടുവില് ട്രോളന്മാര്‍ക്ക് വിശ്രമം; സല്ലുവിനൊപ്പം സൗഹൃദം പങ്കിടുന്ന ചിത്രമെത്തി!

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനും ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കണ്ണുട്ടിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. സൗദി അറേബ്യയിലെ റിയാദില്‍ കഴിഞ്ഞ ദിവസം നടന്ന ബോക്‌സിങ് മത്സരം കാണാനെത്തിയപ്പോഴുള്ള ദൃശ്യങ്ങളായിരുന്നു ഇത്.

സല്ലുവിനെ കാണാത്ത മട്ടില്‍ പങ്കാളി ജോര്‍ജിന റോഡ്രിഗസിനൊപ്പം ക്രിസ്റ്റിയാനോ കടന്നുപോകുന്ന ദൃശ്യങ്ങള്‍ ട്രോളന്മാര്‍ക്കും സല്‍മാന്‍ വിരോധികള്‍ക്കും ആഘോഷമൊരുക്കിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ വാക് തര്‍ക്കങ്ങള്‍ക്കും കാരണമായിരുന്നു.

ക്രിസ്റ്റ്യാനോ സല്‍മാന്‍ ഖാനെ കടന്നുപോകുന്നതിന് പിന്നാലെ ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയെ കണ്ടുമുട്ടുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം മറ്റു പലര്‍ക്കും കൈകൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

ALSO READ- ‘പിറന്നാള്‍ ആശംസകള്‍ക്ക് പകരം ആദരാഞ്ജലികള്‍ പറയേണ്ടി വന്നല്ലോടി രഞ്ജു’: മനസ്സ് തുറന്നിരുന്നെങ്കില്‍ ആ വിഷമം മാറുവായിരുന്നില്ലെ; കണ്ണീരടക്കാനാവാതെ സോണിയ

ഇതോടെ ബോളിവുഡിലെ സല്‍മാനെ ക്രിസ്റ്റ്യാനോക്ക് അറിയാന്‍ വഴിയില്ലെന്ന് അഭിപ്രായവും ഉയര്‍ന്നു. കൂടാതെ മുമ്പ് ബോളിവുഡ് നടന്‍ വിക്കി കൗശലിനോട് സല്‍മാന്‍ ചെയ്തതിന് റൊണാള്‍ഡോ തിരിച്ചടിച്ചതാണെന്നും ട്രോളന്മാര്‍ പറഞ്ഞിരുന്നു. സല്‍മാന്‍ ഖാന് കടന്നുപോകാന്‍ അംഗരക്ഷകര്‍ വിക്കി കൗശലിനെ തള്ളിനീക്കിയിത് വീഡിയോയായി പുറത്തെത്തിയിരുന്നു മുന്‍പ്.

അതേസമയം, ട്രോളുകള്‍ കൊഴുക്കുന്നതിനിടെ ഇതിനെല്ലാം മറുപടിയായി പുതിയ ചിത്രം പുറത്തുവന്നിരിക്കുകയാണ്. ബോക്‌സിങ് റിങ്ങിന് സമീപം നിറഞ്ഞ ചിരിയോടെ ക്രിസ്റ്റ്യാനോയും സല്‍മാനും സൗഹൃദം പങ്കിടുന്നതാണ് വീഡിയോയിലുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലായി ട്രോളിയവര്‍ക്കെല്ലാം ഈ ചിത്രം ചേര്‍ത്ത് മറുപടി നല്‍കുകയാണ് സല്‍മാന്‍ ആരാധകര്‍.

Exit mobile version