ഒരു രാത്രി മുഴുവൻ പ്രാർഥിച്ച് നാട്; രക്ഷാപ്രവർത്തനവുമായി എൻഡിആർഎഫ്; എല്ലാം വിഫലം; കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരന് ദാരുണമരണം

മുംബൈ: മഹാരാഷ്ട്രയിലെ അഹ്‌മദ്നഗറിൽ തുറന്നു കിടന്ന കുഴൽക്കിണറിൽ വീണ് അഞ്ചുവയസുകാരൻ കുട്ടി മരിച്ചു. സാഗർ ബുദ്ധ ബരേല എന്ന കുട്ടിയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ മരണമടഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളാണ് സാഗറിന്റെ കുടുംബം. സ്ഥലത്ത് കരിമ്പ് വെട്ടുന്ന ജോലിക്കാരായിരുന്നു ഇവർ.

വീടിന് സമീപത്തെ കുഴൽക്കിണറിൽ തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്കാണ് കുട്ടി വീഴുന്നത്. 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 15 അടിയോളം താഴ്ചയിൽ കുടുങ്ങി കിടക്കുകയായിരുന്നു കുട്ടി.

തുടർന്ന് എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് കുട്ടിയുടെ നില വഷളാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ കുട്ടി മരിച്ചതായി അധികൃതർ അറിയിച്ചു.

also read- ബ്രഹ്‌മപുരത്തേക്ക് സഹായവുമായി മമ്മൂട്ടി: ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘത്തെ അയച്ചു; ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മരുന്നുകളും സൗജന്യമായി നല്‍കും

സമാനമായ രീതിയിൽ ഉത്തർ പ്രദേശ് ഹപുരിൽ നാലുവയസ്സുകാരൻ കുഴൽക്കിണറിൽ വീണ സംഭവത്തിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുട്ടിയെ രക്ഷിച്ചിരുന്നു.

Exit mobile version