ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് പ്രണയം; ആൺസുഹൃത്തിനെ കാണാനെത്തിയ എയർ ഹോസ്റ്റസ് ഫ്‌ളാറ്റിൽ നിന്നും വീണു മരിച്ചു; മലയാളിയായ യുവഎഞ്ചിനീയർ അറസ്റ്റിൽ

ബംഗളൂരു: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട മലയാളിയായ ആൺസുഹൃത്തിനെ കാണാനെത്തിയ ഹിമാചൽ സ്വദേശിനിയായ യുവതിക്ക് ദാരുണമരണം. ബംഗളൂരുവിലെ സുഹൃത്തിന്റെ ഫ്‌ളാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് എയർ ഹോസ്റ്റായ യുവതി മരിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം.

ഹിമാചൽ പ്രദേശിലെ ധർമശാല സ്വദേശിനിയായ അർച്ചന ധിമാനാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് കാസർകോട് സ്വദേശിയായ എഞ്ചിനീയർ ആദിഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഒരു ഡേറ്റിങ് ആപ്പിലൂടെ സോഫ്റ്റുവെയർ എൻജിനീയറായ ആദിഷിനെ കുറച്ച് നാളുകൾക്ക് മുമ്പാണ് 28 കാരിയായ അർച്ചന പരിചയപ്പെട്ടത്. പിന്നീട് കൂടുതൽ അടുത്തെങ്കിലും ഇരുവരും തമ്മിൽ അടുത്തിടെ വഴക്കുണ്ടായിയിരുന്നു. തുടർന്നും നിരന്തരം പ്രശ്‌നങ്ങളുണ്ടാകുന്നതോടെ ബന്ധം വഷളായിരുന്നു.

ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കാനായാണ് അർച്ചന ദുബായിയിൽ നിന്നും ആദിഷിന്റെ ഫ്‌ളാറ്റിലെത്തിയത്. പിന്നീട് അർച്ചനയെ നാലാം നിലയിലെ ഇടനാഴിക്ക് സമീപം വെച്ച് താഴേയ്ക്ക് വീണ നിലയിലാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

ALSO READ- വിമാനമിറങ്ങിയുള്ള നടത്തത്തിൽ പന്തികേട് തോന്നി പരിശോധിച്ചു; അടി വസ്ത്രത്തിൽ ഒരു കോടിയുടെ സ്വർണം കടത്തിയ യുവതി കരിപ്പൂരിൽ പിടിയിൽ

അപകടവിവരം ആദിഷ് തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. തങ്ങൾക്കിടയിൽ വഴക്കുണ്ടായെന്നും തുടർന്ന് അർച്ചന ഫ്‌ളാറ്റിൽ നിന്ന് താഴേയ്ക്ക് വീണെന്നുമാണ് ആദിഷ് പോലീസിനോട് പറഞ്ഞത്. ആത്മഹത്യയാണെന്നോ കണ്ടെത്താനായിരുന്നു പോലീസിന്റെ ആദ്യ ശ്രമം. എന്നാൽ അർച്ചന വീണ സ്ഥലം പരിശോധിച്ച പൊലീസ് ഇവിടേക്ക് ചാടുന്നത് അത്ര എളുപ്പമല്ലെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ആദിഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇയാൾ തന്നെയാണ് അർച്ചനയുമായി പ്രണയത്തിലായിരുന്നുവെന്നും വഴക്കുണ്ടായെന്നും സമ്മതിച്ചത്. ബംഗളൂരുവിൽ എയർ ഹോസ്റ്റസായിരുന്ന അർച്ചനയ്ക്ക് പിന്നീട് ഒരു അന്താരാഷ്ട്ര കമ്പനിയിൽ എയർ ഹോസ്റ്റസായി ജോലി ലഭിച്ചു. ഇതിന് പിന്നാലെയാണ് ആദിഷുമായി വഴക്കിട്ടതെന്നാണ് വിവരം.

Exit mobile version