‘കുട്ടികളുണ്ടാകില്ലെന്ന് അറിയാം, അതാണ് രാഹുല്‍ഗാന്ധി വിവാഹം കഴിക്കാത്തത്’; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്, വിവാദം

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികളുണ്ടാവില്ലെന്ന് അറിയുന്നതിനാലാണെന്ന് ബിജെപി നേതാവ്. കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലാണ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്.

കര്‍ണാടകയിലെ രാമനഗരയില്‍ നടന്ന ബിജെപിയുടെ വിജയ് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായുളള പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് നളിന്‍ കുമാര്‍ കട്ടീലിന്റെ അധിക്ഷേപ പരാമര്‍ശം. ‘രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും എല്ലാവരോടും വാക്സിനുകള്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ടു. വാക്‌സിനെടുത്തവര്‍ക്ക് കുട്ടികളുണ്ടാകില്ല എന്നാണ് അവര്‍ കാരണമായി പറഞ്ഞത്.” ബിജെപി നേതാവ് പറഞ്ഞു.

also read: വീട്ടിൽ നിന്നും ദുർഗന്ധം; പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച നിലയിൽ; അറസ്റ്റ്

”എന്നാല്‍ രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും രഹസ്യമായി രാത്രിയിലെത്തി വാക്സിനെടുത്തു. അതിനാല്‍ രാഹുല്‍ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തത്,’ നളിന്‍ കുമാര്‍ കട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

also read: സാഹോദര്യത്തിന്റെ സന്ദേശം നല്‍കി അവര്‍ ഒരുമിച്ചു; മുസ്ലീം യുവാവും യുവതിയും, അവരുടെ ആചാര പ്രകാരം ക്ഷേത്രത്തില്‍ വിവാഹിതരായി

മുമ്പും രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ടുള്ള വിവാദ പരാമര്‍ശം നടത്തിയിരുന്നു.രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് വില്‍പ്പനക്കാരനുമാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നതായി അറിയാമെന്നായിരുന്നു നളിന്‍ കുമാര്‍ കട്ടീല്‍ നടത്തിയ പരാമര്‍ശം

Exit mobile version