പൂഞ്ചില്‍ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

പൂഞ്ചിലെ സുരന്‍കോട്ടയിലാണ് ഭീകരാക്രമണം നടന്നത്.

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പൂഞ്ചിലെ സുരന്‍കോട്ടയിലാണ് ഭീകരാക്രമണം നടന്നത്.

വ്യോമസേനാംഗങ്ങള്‍ സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് സൈനികരും ജമ്മു കശ്മീര്‍ പോലീസും തിരച്ചില്‍ തുടരുന്നുണ്ട്.

Exit mobile version