ബന്ധത്തിൽ നിന്നും പിന്മാറി; പ്രവാസി യുവാവിനെ കാമുകിയും സഹോദരിയും തട്ടിക്കൊണ്ടുപോയി; തിരുവനന്തപുരത്ത് വൻ കവർച്ച

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേർന്ന് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയതായി പരാതി. തമിഴ്നാട് തക്കല സ്വദേശിയായ മുഹൈദിൻ അബ്ദുൾ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയത്.

ഇയാളെ ചിറയൻകീഴിലെ റിസോട്ടിൽ കെട്ടിയിട്ടശേഷം പണവും സ്വർണവും കവർന്നെന്നാണ് മുഹൈദിൻരെ പരാതി. ഈ കേസിൽ ഒന്നാംപ്രതി ഇയാളുടെ കാമുകി ഇൻഷയാണ്. സംഭവത്തിൽ ഇൻഷ ഉൾപ്പെടെ ആറുപേരെ ശംഖുമുഖം പോലീസ് അറസ്റ്റ് ചെയ്തു.

അബ്ദുൾ ഖാദറും ഇൻഷയും ഗൾഫിൽ ഒന്നിച്ചായിരുന്നു താമസം. ബന്ധത്തിൽ നിന്ന് യുവാവ് പിൻമാറിയതാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

ഫെബ്രുവരി 22-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അബ്ദുൾ ഖാദർ തിരുവനനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

also read- മകളെ അമ്മയെ ഏൽപ്പിച്ച് ആതിര ലണ്ടനിൽ പോയത് കുടുംബത്തിന് വേണ്ടി; നോവായി ഒരുവയസുകാരി യാമിനി; തളർന്ന് മാതാപിതാക്കൾ

അതേസമയം, ഈ ബന്ധം അവസാനിപ്പിക്കാൻ നഷ്ടപരിഹാരമായി ഒരുകോടി രൂപ വേണമെന്ന് ഇൻഷ ആവശ്യപ്പെട്ടെങ്കിലും യുവാവ് പണം നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ യുവതിയും സഹോദരനും തട്ടിക്കൊണ്ടുപോകൽ പദ്ധതിയിടുകയായിരുന്നു.

ദുബായിൽ നിന്നെത്തിയ യുവവാിനെ വിമാനത്താവളത്തിൽനിന്ന് നേരെ ചിറയൻകീഴിലെ റിസോട്ടിലെത്തിച്ച ശേഷം യുവാവിനെ രണ്ടുദിവസത്തോളം മുറിയിൽ പൂട്ടിയിട്ടു. ഇതിനിടെ 15.70 ലക്ഷം രൂപയും കൈവശമുണ്ടായിരുന്ന സ്വർണവും രണ്ടു മൊബൈൽ ഫോണും കവർന്നെടുത്തു. മുദ്രപത്രങ്ങളിലും ഒപ്പിട്ടുവാങ്ങി. ഇതിനുശേഷം വിമാനത്താവളത്തിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ യുവാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംഘം മർദിച്ചതായും യുവാവിന്റെ പരാതിയിൽ പറയുന്നുണ്ട്. കേസിൽ അറസ്റ്റിലായ യുവതി തിരുവനന്തപുരം വനിതാ പോലീസ് സ്റ്റേഷനിലാണുള്ളത്. മറ്റുപ്രതികൾ ശംഖുമുഖം സ്റ്റേഷനിലാണ്.

Exit mobile version