സിനിമയിലെ ഹിന്ദുദൈവ നിന്ദയും സംസ്‌കാരവും ‘സംരക്ഷിക്കാൻ’ സന്യാസിമാർ; ‘ധർമ സെൻസർബോർഡ്’ രൂപവത്കരിച്ചു

Censor Board | Bignewslive

പ്രയാഗ്രാജ്: ഹിന്ദുദൈവങ്ങളെയും ഇന്ത്യൻ സംസ്‌കാരത്തെയും ദൃശ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സെൻസർ ബോർഡ് രൂപീകരിച്ച് സന്യാസിമാർ. പത്തംഗ ‘ധർമ സെൻസർബോർഡ്’ ആണ് രൂപവത്കരിച്ചിരിക്കുന്നത്. സിനിമയ്ക്കുപുറമേ ഡോക്യുമെൻററികൾ, വെബ് സീരീസുകൾ, മറ്റ് വിനോദോപാധികൾ എന്നിവയും ധർമ സെൻസർ ബോർഡ് പരിശോധിക്കുന്നതാണെന്ന് സന്യാസിമാർ അറിയിക്കുന്നു.

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽനടന്ന മാഘ് മേളയ്ക്കിടെ സന്ന്യാസിമാരും വിവിധമേഖലകളിൽ നിന്നുള്ളവരുമാണ് ബോർഡിന് രൂപംനൽകിയത്. അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് സെൻസർ ബോർഡിന്റെ ചെയർമാൻ പദവി അലങ്കരിക്കുന്നത്.

മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് മഞ്ചന്ദ, സുപ്രീംകോടതി അഭിഭാഷകൻ പി.എം. മിശ്ര, സ്വാമി ചക്രപാണി മഹാരാജ്, നടി മാനസി പാണ്ഡെ, യു.പി. ഫിലിം ഡെവലപ്മെൻറ് ബോർഡ് വൈസ് പ്രസിഡൻറ് തരുൺ രതി, ക്യാപ്റ്റൻ അരവിന്ദ് സിങ് ബദൗരിയ, സനാതനധർമ വിദഗ്ധരായ പ്രീതി ശുക്ല, ഗാർഗി പണ്ഡിറ്റ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ധരംവീർ എന്നിവരാണ് മറ്റംഗങ്ങൾ.

Exit mobile version