ദസറ ഷൂട്ടിംഗ് പൂര്‍ത്തിയായി: ടീം അംഗങ്ങള്‍ക്ക് സ്വര്‍ണ നാണയം സമ്മാനിച്ച് കീര്‍ത്തി സുരേഷ്

മലയാളവും കടന്ന് അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. അടുത്തിടെ നാനി നായകനായ ‘ദസറ’ എന്ന ചിത്രീകരണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇപ്പോഴിതാ ‘ദസറ’യുടെ പ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ദസറ’യുടെ ഷൂട്ടിംഗ് അവസാനിച്ച ദിവസം 130 യൂണിറ്റ് അംഗങ്ങള്‍ക്ക് രണ്ട് ഗ്രാം സ്വര്‍ണ നാണയം വീതം കീര്‍ത്തി സുരേഷ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷ് ‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് ‘ദസറ’യില്‍ കീര്‍ത്തി എത്തുന്നത്.

തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലായിരിക്കും സ്ട്രീമിംഗ് ചെയ്യുക. ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നവിന്‍ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യന്‍ സൂര്യന്‍ ഐഎസ്‌സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.

കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ ‘സൈറണ്‍’ ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ്. ‘ഭോലാ ശങ്കര്‍’ എന്ന തെലുങ്ക് ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. ചിരഞ്ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് ‘ഭോലാ ശങ്കറി’ല്‍ അഭിനയിക്കുന്നത്. മെഹര്‍ രമേഷാണ് സംവിധാനം ചെയ്യുന്നത്.

Exit mobile version