മരക്കാറിലെ ആര്‍ച്ചയുടെ പുതിയ ലുക്ക് ഇതാ; സോഷ്യല്‍ മീഡിയയില്‍ വൈറലായി കീര്‍ത്തി സുരേഷിന്റെ ചിത്രങ്ങള്‍

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ആര്‍ച്ച’ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയായി അരങ്ങേറിയത്. ഇതിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. ബോളിവുഡ് താരം സുനില്‍ ഷെട്ടി, തമിഴ്താരം അര്‍ജുന്‍ സര്‍ജ, പ്രണവ് മോഹന്‍ലാല്‍, ഫാസില്‍, പ്രഭു, സിദ്ദിഖ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മാര്‍ച്ച് 26 ന് ലോകമെമ്പാടുമുള്ള 5000 തീയ്യേറ്ററുകളിലായി
ചിത്രം പ്രദര്‍ശനത്തിന് എത്തും.

Exit mobile version