‘ഓമലേ പൊന്നോമലേ’; കീര്‍ത്തി സുരേഷിന്റെ ‘പെന്‍ഗ്വിനി’ലെ ആദ്യഗാനം പുറത്തുവിട്ടു

കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പെന്‍ഗ്വിനി’ലെ ആദ്യഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മനോഹരമായ ഒരു താരാട്ടുപാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. സോണി മ്യൂസികും സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

വിവേകിന്റെ വരികള്‍ക്ക് സന്തോഷ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ‘ഓമലേ പൊന്നോമലേ’ എന്ന് തുടങ്ങന്ന ഗാനം ആലപിച്ചിരിക്കുന്നത് സുഷയാണ്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സൈക്കളോജിക്കല്‍ ത്രില്ലറാണ് പെന്‍ഗ്വിന്‍. സ്വന്തം കുഞ്ഞിന്റെ രക്ഷക്കായുള്ള ഒരു അമ്മയുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, പാഷന്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം,തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ജൂണ്‍ 19ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

Exit mobile version