പുതുവത്സര ദിനത്തില്‍ ബിരിയാണിക്ക് വന്‍ കോള്; സ്വിഗ്ഗിയില്‍ ഏറ്റവും അധികം വിറ്റുപോയത് ബിരിയാണി; 2757 കോണ്ടം പാക്കറ്റുകളും!

ഇത്തവണത്തെ പുതുവത്സര ദിനത്തില്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം കഴിച്ച് ആഘോഷിച്ചത് ബിരിയാണിയെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി. മൂന്നര ലക്ഷം ബിരിയാണി ഓര്‍ഡറുകളാണ് പുതുവത്സരത്തിന്റെ ഒറ്റ രാവില്‍ വിതരണം ചെയ്തതെന്ന് സ്വിഗ്ഗി. ശനിയാഴ്ച രാത്രി 10.30 വരെ മാത്രം 61, 000 പിസ്സകളും വിതരണം ചെയ്തതായി കമ്പനി പറയുന്നു.

ആകെ 30.50 ലക്ഷം ഓര്‍ഡറുകളാണ് സ്വിഗ്ഗിക്ക് ലഭിച്ചത്. ശനിയാഴ്ച രാത്രി 7.20 വരെ 1.65 ലക്ഷം ബിരിയാണിയാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്തത്.

സ്വിഗ്ഗി ട്വിറ്ററില്‍ നടത്തിയ സര്‍വ്വേയില്‍ 75.4 ശതമാനം പേര്‍ ഹൈദരബാദി ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. 14.2 ശതമാനം പേര്‍ ലഖ്നൗവി ബിരിയാണിയും 10.4 ശതമാനം പേര്‍ കൊല്‍ക്കത്ത ബിരിയണിയും വാങ്ങിയിട്ടുണ്ട്.

ഹൈദരാബാദില്‍ ഏറ്റവും കൂടുതല്‍ ബിരിയാണി വില്‍ക്കുന്ന റെസ്റ്റോറന്റുകളില്‍ ഒന്നായ ബവാര്‍ച്ചി, 2021 പുതുവത്സര രാവില്‍ മിനിറ്റില്‍ രണ്ട് ബിരിയാണികള്‍ എന്ന തോതില്‍ വിതരണം ചെയ്തിട്ടുണ്ട്. 2022 ഡിസംബര്‍ 31ന് 15 ടണ്‍ ബിരിയാണിയാണ് അവര്‍ തയ്യാറാക്കിയത്.

also read- ‘വീട്ടിലേക്ക് വിളിച്ചു വരുത്തി, കയറി പിടിച്ചു’; കായികമന്ത്രിക്ക് എതിരെ വനിതാ കോച്ചിന്റെ പരാതി; സന്ദീപ് സിംഗിന്റെ മന്ത്രിസ്ഥാനം തെറിച്ചു

1.7 ലക്ഷം ചിപ്പ്സിന്റെ പാക്കറ്റുകളാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വഴി ശനിയാഴ്ച വൈകുന്നേരം ചിലവായത്. കൂടാതെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വഴി 2757 കോണ്‍ഡം പാക്കറ്റുകളും ആളുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

Exit mobile version