മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് സംശയം, കണ്ടക്ടറായ ഭാര്യയെ ഓടുന്ന ബസിനുള്ളില്‍വെച്ച് ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്, അറസ്റ്റില്‍

അഹമ്മദാബാദ്: ഓടുന്ന ബസിനുള്ളില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഗുജറാത്തിലെ ഛോട്ടാ ഉദേപൂരിലാണ് നടുക്കുന്ന സംഭവം. സൂറത്ത് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൃത് രത്വയാണ് അറസ്റ്റിലായത്.

സര്‍ക്കാര്‍ ജിഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറായി ഡ്യൂട്ടിയിലായിരുന്ന മംഗുബെനിയാണ് കൊല്ലപ്പെട്ടത്. ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക എത്തിയത്. 200 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താനെത്തിയത്.

also read: ആലുവ നഗരം ചുറ്റാൻ വയ്യ, സ്റ്റാന്റ് പിടിക്കാൻ കുറുക്കുവഴി; സ്വകാര്യ ബസ് കുടുങ്ങി, ഡ്രൈവറുടെ ലൈസൻസ് തെറിക്കും

ഇതേക്കുറിച്ച് സംസാരിച്ച് ഫോണില്‍ പല തവണ അമൃത് മംഗുബെനിയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്നാണ് അമൃത് ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചത്. താന്‍ പദ്ധതിയിട്ട കൊലപാതകം നടത്തുന്നതിനായി ചൊവ്വാഴ്ച അമൃത് രത്വ മംഗുബെന്‍ ജോലി ചെയ്യുന്ന ഭിഖാപൂര്‍ ഗ്രാമത്തില്‍ എത്തിയിരുന്നു.

also read: കാൻസർ രോഗിയായ ലോട്ടറി വിൽപ്പനക്കാരിയുടെ പഴ്‌സും പണവും തട്ടിപ്പറിച്ച് ഓടി; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ, പതിവ് രീതിയെന്ന് പോലീസ്

തുടര്‍ന്ന് മംഗുബെന്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസില്‍ കയറി. യാത്രക്കിടെ അമൃത് മംഗുബെനെ കണ്ട ഉടന്‍ തന്നെ വേഗത്തില്‍ അവരുടെ അടുത്തേക്ക് വരുകയും അവരുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു. മംഗുബെന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം പൊലീസ് എത്തുന്നതുവരെ അമൃത് ബസിനുള്ളില്‍ മൃതദേഹത്തിന് സമീപം ഇരുന്നു. പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version