ഉറക്കത്തിനിടെ അമ്മ കുട്ടിയുടെ മേൽ കിടന്നു; 18 മാസം പ്രായമായ കുരുന്ന് മരിച്ചു! കൊലപ്പെടുത്തിയതെന്ന് പിതാവ്

ലഖ്നൗ: രാത്രി അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്നിരുന്ന 18 മാസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ അമോറ ജില്ലയിലാണ് ദാരുണമായ സംഭവം. ഉറക്കത്തിൽ താൻ അറിയാതെ കുഞ്ഞിന്റെ മേൽ വീഴുകയായിരുന്നുവെന്ന് അമ്മ സംഭവത്തിൽ നൽകുന്ന മൊഴി. അതേസമയം, കുട്ടിയിടെ പിതാവ് ഈ വാദം തള്ളി, കുഞ്ഞിനെ മാതാവ് മനഃപൂർവ്വം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.

ശനിയാഴ്ച രാവിലെ മാതാപിതാക്കൾ ഉണർന്നപ്പോഴാണ് ആൺകുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടനെ കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഉറക്കത്തിനിടയിൽ താൻ കുഞ്ഞിന്റെ ദേഹത്ത് അറിയാതെ കിടന്നതാകാം എന്ന് മാതാവ് മൊഴി നൽകി. എന്നാൽ തന്റെ ഭാര്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പിതാവ് വിശാൽ കുമാർ പോലീസിനെ അറിയിച്ചു.

ഈ ആരോപണം തള്ളിയ മാതാവ്, താൻ എപ്പോഴാണ് കുഞ്ഞിന്റെ മുകൽ കിടന്നതെന്നോ കുഞ്ഞിന്റെ ശ്വാസം നിലച്ചതെന്നോ അറിയില്ലെന്ന് പറയുന്നു. മൊഴികളിൽ വൈരുദ്ധ്യം നിലനിൽക്കുന്നതിനാൽ, കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Exit mobile version