വിളിച്ചാലും ഉണരില്ല, ഒന്നുറങ്ങിയാല്‍ പിന്നെ ഉറക്കമുണരുന്നത് 25 ദിവസങ്ങള്‍ക്ക് ശേഷം, വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന മനുഷ്യന്‍, അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍

ഒരു വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന മനുഷ്യന്‍, കേള്‍ക്കുമ്പോള്‍ അങ്ങനെയൊരാള്‍ ഉണ്ടാകുമോയെന്ന് അതിശയം തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരാള്‍ നമ്മുടെ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടെന്നത് സത്യം തന്നെയാണ്. രാജസ്ഥാനിലെ നഗൗര്‍ സ്വദേശിയായ പുര്‍ഖരം എന്ന 42കാരനാണ് വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന ആ മനുഷ്യന്‍.

ഇതൊരു അപൂര്‍വ്വ രോഗമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ എന്ന അപൂര്‍ രോഗാവസ്ഥയോടെയാണ് പൂര്‍ഖരം ജിവിക്കുന്നത്. സാധാരണയായി ഒരാള്‍ ആറു മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണം. എന്നാല്‍ പുര്‍ഖരം ഒന്ന് ഉറങ്ങിയാല്‍ പിന്നെ ഉറക്കമുണരുന്നത് 25 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും.

23 വയസ്സു മുതലാണ് പുര്‍ഖരം ആ അപൂര്‍വ രോഗാവസ്ഥയിലായത്. ചെറിയ ഒരു കട നടത്തിയാണ് പുര്‍ഖരം ജീവിക്കുന്നത്. ഉറക്കം കാരണം മാസത്തില്‍ 5 ദിവസം മാത്രമാണ് കട തുറന്നു പ്രവര്‍ത്തിക്കുന്നത്. ഉറങ്ങി കഴിഞ്ഞാല്‍ പിന്നെ പുര്‍ഖരത്തിനെ വിളിച്ചുണര്‍ത്താനാകില്ല.

തുടക്കകാലത്ത് ഒരു ദിവസം 15 മണിക്കൂറോളമാണ് പുര്‍ഖരം ഉറങ്ങിയിരുന്നത്. പിന്നീട് ഉറങ്ങുന്നതിന്റെ ദൈര്‍ഘ്യം കൂടി വന്നു. വീട്ടുകാര്‍ പുര്‍ഖരത്തിന് ചികില്‍സ നല്‍കുന്നുണ്ട്. ചികില്‍സയും ഉറക്കവും കാരണം താന്‍ വളരെയധികം തടിച്ചുവെന്നും കഠിനമായ തലവേദനയാണ് പലപ്പോഴും അനുഭവപ്പെടുന്നതെന്നുമാണ് പുര്‍ഖരം പറയുന്നത്.

പുര്‍ഖരത്തിന്റെ ഭാര്യ ലിച്ച്മി ദേവിയും അമ്മ കന്‍വരി ദേവിയും പുര്‍ഖരത്തിന് ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. തനിക്ക് പഴയ ജീവിതം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് പൂര്‍ഖരവും.

Exit mobile version