നന്നായി ഉറങ്ങി…! നേടൂ നല്ല ഓര്‍മ്മശക്തി

പകല്‍സമയങ്ങളില്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കാതിരുന്ന വിവരങ്ങള്‍ പോലും ഉറക്കത്തിന് ശേഷം ഓര്‍മ്മയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും കണ്ടെത്തി

നാം ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോറും നമുക്കൊപ്പം ഉറങ്ങുമെന്ന് കരുതിയെങ്കില്‍ തെറ്റി ഓര്‍മ്മയുടെ ഓരോ അറകളിലേക്കും പകല്‍ നടന്ന സംഭവങ്ങളെ ഒതുക്കി വെയ്ക്കുകയാവും തലച്ചോര്‍. അതുകൊണ്ടുതന്നെ ഓര്‍മ്മശക്തി കൂട്ടാനായി ഏറ്റവും നല്ല മാര്‍ഗം നന്നായി ഉറങ്ങുന്നതാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

ഉണര്‍ച്ചയില്‍ നടന്ന സംഭവങ്ങളത്രയും തലച്ചോര്‍ പുനഃരാവിഷ്‌കരിക്കുന്നുണ്ടെന്നും പിന്നീട് ഇത് ഓര്‍മ്മയിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ടെന്നുമാണ് റുര്‍ യൂണിവേഴ്സിറ്റിയിലെയും ബേണ്‍ യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ പറയുന്നത്.

എപിലപ്സി ബാധിച്ച രോഗികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനവും പഠനസംഘം വിലയിരുത്തി. പകല്‍സമയങ്ങളില്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കാതിരുന്ന വിവരങ്ങള്‍ പോലും ഉറക്കത്തിന് ശേഷം ഓര്‍മ്മയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും ഇവര്‍ കണ്ടെത്തി.

ഹിപ്പോക്യാമ്പസെന്ന തലച്ചോറിന്റെ കേന്ദ്രമാണ് വിവരങ്ങളെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രവര്‍ത്തികളിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ വെള്ളത്തിലെ ഓളങ്ങള്‍ പോലെ നിരന്തരമായി ഹിപ്പോക്യാമ്പസില്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്.

ഒരു പ്രാവശ്യം കണ്ട ചിത്രം ഓര്‍മ്മയിലേക്ക് എത്താന്‍ കാരണമാകുന്നത് ഹിപ്പോക്യാമ്പസിലേക്കെത്തുന്ന ഓളങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണെന്നും വ്യക്തി ഉണര്‍ന്നിരിക്കുമ്പോള്‍ ഇത് നടക്കുന്നില്ലെന്നും പഠനം പറയുന്നു.

Exit mobile version