ഉറക്കമില്ലായ്മ ഒരു പ്രശ്‌നമാണോ.. എന്നാല്‍ പരിഹാരമുണ്ട്, ഇതാ ഈ ചെടികള്‍ വീട്ടില്‍ വളര്‍ത്തിയാല്‍ മതി

തിരുവനന്തപുരം: പലര്‍ക്കും ഉറക്കമില്ലായ്മ എന്ന അവസ്ഥ പതിവാണ്.. ടെന്‍ഷന്‍, അമിത ഭാരം, ബ്രീത്തിങ് പ്രശ്‌നങ്ങള്‍ എല്ലാം ഉറക്ക കുറവ് ഉണ്ടാക്കുന്നു. ശേഷം ഡോക്ടറെ കാണുകയും മരുന്നു കഴിക്കുകയുമൊക്കെ ചെയ്യുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ഇനി കൂടുതല്‍ മരുന്ന് കഴിച്ച് ശരീരം നശിപ്പിക്കേണ്ട. ഇതാ ഈ ചെടികളിലൂടെ പരിഹാരം കാണ്ടെത്താം.. പല അന്താരാഷ്ട്ര പഠനങ്ങളുടെയുടെയും അടിസ്ഥാനത്തിലാണ് ഈ ചെടികളെ കുറിച്ചുള്ള സവിശേഷത ലോകം അറിയുന്നത്.

ഗോള്‍ഡന്‍ മണി പ്ലാന്റ്, പീസ് ലില്ലി, ചൈനീസ് എവര്‍ഗ്രീന്‍ പ്ലാന്റ്, കാസ്റ്റ് അയണ്‍ പ്ലാന്റ് തുടങ്ങിയവയാണു നല്ല ഉറക്കം തരുന്ന ചെടികള്‍.
ഇവ കിടപ്പുമുറിയില്‍ വച്ചാല്‍ മുറിക്കുള്ളിലെ അന്തരീക്ഷം ഏറെ ശുദ്ധവും ശാന്തവുമാകും. കൂടാതെ മനസിലെ സമ്മര്‍ദ്ദമെല്ലാം അകറ്റി കൂടുതല്‍ ഉറക്കംന നല്‍കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.

Exit mobile version