ഒരു കൈയിൽ കുഞ്ഞുമായി റിക്ഷ ഓടിക്കുന്ന പിതാവ്; അമ്മ മാത്രമല്ല അച്ഛനും പോരാളിയാണെന്ന് സോഷ്യൽ മീഡിയ

അമ്മയെപ്പോലെ തന്നെ അച്ഛനും ഒരു പോരാളിയാണ്.മധ്യപ്രദേശിലെ ജബൽപൂരിലെ ഒരു സൈക്കിൾ റിക്ഷക്കാരന്റെ കഥ തീർച്ചയായും ഒരു പ്രചോദനമാവുകയാണ്്. ബീഹാറിലെ തെരുവുകളിൽ സൈക്കിൾ റിക്ഷ ഓടിക്കുമ്പോൾ തന്റെ മകനെ നെഞ്ചോട് ചേർക്കുന്ന് രാജേഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഒരുകൈയിൽ മകനും, മറു കൈയിൽ റിക്ഷയുമായി ജീവിത പാതയിൽ ബാലൻസ് തെറ്റാതെ ജീവിക്കാനുള്ള ഓട്ടത്തിലാണ് ഈ പിതാവ്ബീഹാറിലെ കത്തിയാർ ജില്ലയിലെ താമസക്കാരനാണ് രാജേഷ് മാൽദാർ. 10 വർഷം മുമ്പ് ജോലി തേടി ജബൽപൂരിലെത്തിയതാണ്.

സിയോനി ജില്ലയിലെ കൻഹർവാഡ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുമായി പ്രണയ വിവാഹം. ദമ്പതികൾക്ക് 2 ആൺ കുട്ടികൾ ജനിച്ചു. മാസങ്ങൾ കഴിഞ്ഞ് മക്കളെ ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം ഓടിപോയി. ഭാര്യയെ തേടി നടന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതോടെ രണ്ട് കുട്ടികളുടെയും ഉത്തരവാദിത്തം രാജേഷിന്റെ ചുമലിലായി. എല്ലാ ദിവസവും ഇളയ മകനെ തോളിലേറ്റിയാണ് രാജേഷ് ജോലിക്ക് പോകുന്നത്. മൂത്തമകൻ അച്ഛനും അനിയനും മടങ്ങി വരുന്നതുവരെ വീട്ടിൽ കാത്തിരിക്കും. സവാരിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇവർ ജീവിക്കുന്നത്.രാജേഷിന്റെ വീഡിയോ കണ്ട് നിരവധി പേർ ഇതിനോടകം ഇവരെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.

Exit mobile version