‘ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് ജയിലില്‍’: യുവാവ് ജാമ്യത്തിലിറങ്ങിയപ്പോള്‍ കൊല്ലപ്പെട്ട യുവതി രണ്ടാം ഭര്‍ത്താവിനൊപ്പം

ദൗസ: ഏഴ് വര്‍ഷം മുന്‍പ് മരിച്ചതായി സ്ഥിരീകരിച്ച സ്ത്രീയെ പോലീസ് പിടികൂടി. ശനിയാഴ്ചയാണ് മെഹന്ദിപൂര്‍ ബാലാജി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ ഒന്‍പത് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ആര്‍തി ദേവിയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

2015ലായിരുന്നു സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സോനു സെയ്‌നിയും ആര്‍തി ദേവിയും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം പണവും സ്ഥലവും തന്റെ പേരിലാക്കണമെന്ന് ആരതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നടക്കാത്തതില്‍ യുവതി വീടു വിട്ടിറങ്ങി. പലയിടത്തും യുവതിയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

പോലീസ് പറയുന്നതിങ്ങനെ, 2015ല്‍ ഉത്തര്‍പ്രദേശിലെ വൃന്ദാവനിലെ വാടക വീട്ടില്‍ നിന്നാണ് ആര്‍തി അപ്രത്യക്ഷയായത്. പിന്നീട് യുപി പോലീസ് മഥുരയിലെ മഗോറ കനാലില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ പോലീസെത്തി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

Read Also: തലൈവരുടെ 72ാം പിറന്നാള്‍: കട്ടിങും ഷേവിങ്ങും സൗജന്യമാക്കി ആഘോഷിച്ച് രജനി ഫാന്‍

ആറു മാസത്തിന് ശേഷം, കാണാതായ മകളെ കുറിച്ച് അന്വേഷിക്കാന്‍ ആരതിയുടെ പിതാവ് പോലീസിനെ സമീപിച്ചപ്പോള്‍, മരിച്ച സ്ത്രീയുടെ ഫോട്ടോയും വസ്ത്രവും പോലീസ് കാണിച്ചു. അതു തന്റെ മകളുടെതാണെന്ന് തിരിച്ചറിഞ്ഞ സൂരജ് പ്രസാദ് ഗുപ്ത മെഹന്ദിപൂര്‍ ബാലാജിയിലെ താമസക്കാരായ സോനു സൈനിയും ഗോപാല്‍ സൈനിയും ചേര്‍ന്നാണ് തന്റെ മകളെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ചു.

സ്ഥലത്തെ ഒരു ഹോട്ടലിലാണ് സോനുവും ഗോപാലും ജോലി ചെയ്തിരുന്നത്. ഗുപ്ത വൃന്ദാവന്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2016-ലാണ് ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുന്നത്. രണ്ടുപേരെയും പിടികൂടിയതിന് കേസ് അന്വേഷിക്കുന്ന പോലീസുകാര്‍ക്ക് 15,000 രൂപ പാരിതോഷികം ലഭിച്ചിരുന്നു.

അതേസമയം, ജാമ്യത്തിലിറങ്ങിയ സോനുവും ഗോപാലും മരിച്ച സ്ത്രീയെ കണ്ടെത്തുകയും മഥുര പോലീസിനെ അറിയിക്കുകയും ചെയ്തു. അങ്ങനെ ഞായറാഴ്ചയാണ് ആര്‍തിയെ പിടികൂടിയത്. രണ്ട് വ്യത്യസ്ത ജനനതിയതികള്‍ അടങ്ങിയ രണ്ട് ആധാര്‍ കാര്‍ഡുകള്‍ യുവതിയുടെ കൈവശം ഉള്ളതായി പോലീസ് പറഞ്ഞു. മറ്റൊരു വിവാഹം കഴിച്ച് ആര്‍തി യുപിയില്‍ കഴിയുകയായിരുന്നു.

Exit mobile version