ക്രിമിനല്‍ മാനനഷ്ടക്കേസ്: അര്‍ണബ് ഗോസ്വാമി കോടതിയില്‍ ഹാജരാകണമെന്ന് കാശ്മീര്‍ കോടതി

ക്രിമിനല്‍ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമി കോടതിയില്‍ ഹാജരാകണമെന്ന് കാശ്മീര്‍ കോടതി.

ജമ്മുകശ്മീര്‍: കാശ്മീര്‍ മുന്‍ മന്ത്രിയും പിഡിപി നേതാവുമായ നയീം അഖ്തര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമി കോടതിയില്‍ ഹാജരാകണമെന്ന് കാശ്മീര്‍ കോടതി. ഗോസ്വാമിക്കു പുറമേ റിപ്പബ്ലിക് ടിവിയിലെ തന്നെ പ്രവര്‍ത്തകരായ ആദിത്യ രാജ് കൗള്‍, സീനത്ത് സീഷന്‍ ഫാസില്‍, സാകല്‍ ഭട്ട് എന്നിവരും കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

2019 ഫെബ്രുവരി ഒമ്പതിനു കോടതി മുമ്പാകെ ഹാജരാകാനാണ് അര്‍ണബ് ഗോസ്വാമിക്കും സഹപ്രവര്‍ത്തകര്‍ക്കും കോടതി നല്‍കിയ നിര്‍ദേശം. ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്.

റിപ്പബ്ലിക് ടിവിയിലെ സീനിയര്‍ അസോസിയേറ്റ് എഡിറ്ററാണ് ആദിത്യ രാജ്. ചാനലിന്റെ ജമ്മുകശ്മീര്‍ ബ്യൂറോ ചീഫായാണ് സീനത്ത് സീഷന്‍ പ്രവര്‍ത്തിക്കുന്നത്. തനിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്നാണ് അക്തര്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. നവംബര്‍ 16നാണ് അക്തര്‍ പരാതി നല്‍കിയത്.

Exit mobile version