ഇന്ത്യയില്‍ വ്യാപനശേഷിയുള്ള പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു, ജാഗ്രതയില്‍ രാജ്യം

ന്യൂഡല്‍ഹി: ശമനമില്ലാതെ കോവിഡ് പടരുകയാണ്. ഇതിനിടെ രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരിക്കുകയാണ്. നേരത്തെ അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം ഈ വകഭേദം സ്ഥിരീകരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

ഒമിക്രോണ്‍ ബിക്യൂ.1 ഉപവകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. സാമ്പിളിന്റെ വിശദപരിശോധനയിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ഒമിക്രോണ്‍ ബിഎ.5ല്‍ നിന്ന് രൂപപ്പെട്ട ഉപവകഭേദമാണ്.

also read: എല്‍ദോസ് കുന്നപ്പിള്ളിയുടെ വസ്ത്രങ്ങള്‍ പരാതിക്കാരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി; പീഡിപ്പിച്ച സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു; എംഎല്‍എ ഒളിവില്‍ തന്നെ

ഈ വകഭേദം സ്ഥിരീകരിച്ചതോടെ യുഎസില്‍ അടുത്ത ദിവസങ്ങളിലായി കൊവിഡ് കേസുകള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. യുഎസില്‍ നിലവിലുള്ള കേസുകളില്‍ 60 ശതമാനവും ബിക്യൂ.1 മൂലമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബിഎഫ്.7 ഗുജറാത്തില്‍ കണ്ടെത്തിയിരുന്നു.

also read: സച്ചിന്‍ ഏട്ടന്‍ അല്ല, ‘സാഷ്’, പ്രിയതമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

ഇതിന് പിന്നാലെയാണ് ബിക്യൂ.1 കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ഇതുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം രോഗവ്യാപനശേഷിയുള്ള രണ്ട് വകഭേദങ്ങളാണിതെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Exit mobile version