പേരക്കുട്ടികളെ നോക്കണം, ഡാൻസ് പ്രാക്ടീസും ഉണ്ട്; മണ്ഡലത്തിൽ പോയി കാര്യങ്ങൾ അന്വേഷിക്കാൻ സമയില്ലെന്ന് ബിജെപി എംപി ഹേമാ മാലിനി

ന്യൂഡൽഹി: പേരക്കുട്ടികളെ നോക്കുന്നതിനാലും ഡാൻസ് പ്രാക്ടീസും മറ്റും ഉള്ളതിനാലും മണ്ഡലത്തിൽ പോയി കാര്യങ്ങൾ അന്വേഷിക്കാൻ കഴിയുന്നില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമാ മാലിനി. എം.പി എന്നതിന് പുറമെ തന്റെ മറ്റ് റോളുകൾ കൂടി മണ്ഡലത്തിലുള്ളവരെ ബോധ്യപ്പെടുത്തതിന് വേണ്ടിയാണ് ഇത് പറയുന്നതെന്നും ഹേമ മാലിനി പറയുന്നു.

പുറംലോകം അറിയാതെ അയല്‍വാസിയുടെ പുരയിടത്തില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി, 22കാരന്‍ അറസ്റ്റില്‍

രാഷ്ട്രീയക്കാരി, അമ്മ, മുത്തശ്ശി എന്നീ റോളുകൾ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹേമാ മാലിനി. മക്കൾ മുംബൈയിൽ ഇല്ലാത്ത അവസരങ്ങളിൽ പേരക്കുട്ടികളെ നോക്കേണ്ടിവരും. പിന്നെ എന്റെ ഡാൻസ് പ്രാക്ടീസും ഉണ്ട്. അമ്മയെന്ന നിലയിൽ തനിക്ക് ചില റോളുകൾ ഉണ്ടെന്നും ഹേമ പറയുന്നു.

തിരക്ക് പിടിച്ച ജീവിതത്തിൽ വളരെ അധികം ടൈം മാനേജ്‌മെന്റ് ആവശ്യമാണ്. എനിക്ക് ഒരുപാട് അഡ്ജസ്റ്റ്‌മെന്റുകൾ ചെയ്യേണ്ടതായി വരുന്നുണ്ട്. പെട്ടെന്ന് മണ്ഡലത്തിലേക്ക് വിളിച്ചാൽ എപ്പോഴും തിരക്കിട്ട് അവിടേക്ക് ഓടിപ്പോകാൻ സാധിക്കുന്നില്ല. ജീവിതത്തിലെ മറ്റ് കടമകൾ മണ്ഡലത്തിലെ ജനങ്ങളെ എനിക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്.

അമ്മയെന്ന നിലയിൽ എനിക്ക് ചില റോളുകൾ ഉണ്ടെന്നും ഹേമാ മാലിനി കൂട്ടിച്ചേർത്തു. 2014ലാണ് യു.പിയിലെ മഥുരയിൽ നിന്നും ഹേമ മാലിനി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആർ.എൽ.ഡി നേതാവായ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിയാണ് വൻ ഭൂരിപക്ഷത്തോടെ ഹേമാ മാലിനി വിജയിച്ചു കയറിയത്.

Exit mobile version