ഉന്നത ബിരുദം നേടിയിട്ടും ജോലിയില്ല; ജോലി തേടി നടന്നത് 2വർഷം! ഒടുവിൽ നിത്യജീവിതത്തിനായി കോളേജിന് മുമ്പിൽ ചായക്കടയിട്ട് പ്രിയങ്ക

Economics Graduate | Bignews Live

കോവിഡ് വ്യാപനത്തോടെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ്. അതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ബിഹാർ സ്വദേശിനിയായ പ്രിയങ്ക ഗുപ്ത. 2019-ലാണ് ബിഹാർ സ്വദേശിനിയായ ഉന്നത ബിരുദം നേടിയത്. പക്ഷെ ജോലി തേടി 2വർഷം നടന്നിട്ടും ജോലി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ കോളേജിന് മുമ്പിൽ ചായ കട തുടങ്ങിയിരിക്കുകയാണ് പ്രിയങ്ക.

ലോക ഭൗമദിനം : കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം സൂചിപ്പിച്ച് ഗൂഗിള്‍

നിത്യവൃത്തിക്ക് വഴിയില്ലാതെ ആയത്തോടെയാണ് നേടിയ വിദ്യാഭ്യാസം മടക്കി വെച്ച് പട്നയിലെ വിമൻസ് കോളേജിന് സമീപത്തായി ചായക്കട തുടങ്ങിയത്. വാർത്താ ഏജൻസിയായ എ.എൻ.ഐ. ആണ് പ്രിയങ്കയെക്കുറിച്ചുള്ള പോസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ചത്. പെട്ടെന്ന് തന്നെ ഈ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പ്രിയങ്കയുടെ ജീവിതം സംരംഭകമേഖലയിൽ പ്രചോദകരമാണെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.

അതേസമയം, രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയുടെ സങ്കടകരമായ അവസ്ഥയാണിതെന്ന് മറ്റു ചിലർ അഭിപ്രായപെട്ടു. പറയുന്നതിൽ വിഷമമുണ്ടെന്നും എന്നാൽ ഇത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും തൊഴിൽപ്രശ്നങ്ങളുടെ യഥാർത്ഥമുഖമാണിത് കാണിച്ചു തരുന്നതെന്നും ഒരാൾ ട്വീറ്റ് ചെയ്തു.

Exit mobile version