കുറ്റവാളികളെ സ്ഥിരമായി ജയിലില്‍ അടയ്ക്കണം; പുറത്തിറങ്ങിയാല്‍ അതേ കുറ്റം അവര്‍ ആവര്‍ത്തിക്കും; ഹേമമാലിനി

ന്യൂഡല്‍ഹി: തെലുങ്കാനയില്‍ വെറ്റിനറി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി എംപി ഹേമാ മാലനി. കുറ്റവാളികളെ സ്ഥിരമായി ജയിലില്‍ അടയ്ക്കണമെന്നും, അവരെ ഒരിക്കലും പുറത്തുവിടരുതെന്നും ഹേമാ മാലനി അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

വനിതകള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ നമ്മള്‍ ദിവസവും കേള്‍ക്കുന്നു. അവര്‍ പീഡനത്തിനു വിധേയരായിക്കൊണ്ടേയിരിക്കുന്നു. കുറ്റവാളികളെ സ്ഥിരമായി ജയിലില്‍ അടയ്ക്കണമെന്നാണ് തന്റെ നിര്‍ദേശം. ജയലില്‍ അടച്ചാല്‍ ഒരിക്കലും പുറത്തുവിടരുത്- ഹേമാ മാലനി പറഞ്ഞു.

എന്തുകൊണ്ടെന്നാല്‍ അവന്‍ പുറത്തിറങ്ങിയാല്‍ അതേ കുറ്റം ആവര്‍ത്തിക്കും. അവന് പൈശാചിക മനസാണുള്ളത്. കുറ്റകൃത്യം നടത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും ഹേമാ മാലിനി പറഞ്ഞു

Exit mobile version