അന്ന് കൂലിപണി ചെയ്ത് ജീവിക്കുന്ന കുടുംബത്തില്‍ നിന്നും സ്വപ്‌നം കണ്ടതിന് പരിഹാസം; ഇന്ന് പ്രേം കുമാര്‍ രണ്ടര കോടിയുടെ സ്‌കോളര്‍ഷിപ്പോടെ യുഎസിലേക്ക്

വലിയ ആഗ്രഹവും സ്വപ്നവും കണ്ടതിന്റെ പേരില്‍ പലപ്പോഴും പരിഹസിക്കപ്പെട്ട ഈ വിദ്യാര്‍ത്ഥി ഇന്ന് ലോകത്ത് തന്നെ ആറ് പേര്‍ക്ക് മാത്രം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി വിദേശത്തേക്ക് പോവുകയാണ്. അന്ന് ദാരിദ്രം വിലങ്ങുതടി ആയെങ്കലും പഠനത്തിലെ മികവുകൊണ്ടും കഠിനധ്വാനം കൊണ്ടും സ്വപ്‌നം സ്വന്തമാക്കിയിരിക്കുകയാണ് ബിഹാറിലെ കുഗ്രാമത്തില്‍ നിന്നുള്ള പ്രേംകുമാര്‍ എന്ന ഈ വിദ്യാര്‍ത്ഥി.

രണ്ടരക്കോടി രൂപയുടെ സ്‌കോളര്‍ഷിപ് നേടി പ്രേംകുമാര്‍ യുഎസില്‍ തുടര്‍പഠനം നടത്താനുള്ള അവസരമെന്ന അപൂര്‍വ നേട്ടമാണ് കരസ്ഥമാക്കിയത്. ആഗോളതലത്തില്‍ ആറു കുട്ടികളെ മാത്രം തിരഞ്ഞെടുക്കുന്ന ഡേയര്‍ സ്‌കോളര്‍ഷിപ്പാണ് പ്രേംകുമാറിനും ലഭിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും പ്രയാസമേറിയ, ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും അതിനോട് അഭിനിവേശവുമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പാണിത്. ബിഹാറിലെ പട്‌നയിലെ ഫുല്‍വാരി ഷരീഫിലുള്ള ചെറുഗ്രാമമായ ഗോണ്‍പുരയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണി പ്രേംകുമാര്‍. ഇപ്പോഴിതാ കുടുംബത്തിലെ ആദ്യ ബിരുദധാരിയാകാനാണ് പ്രേം തയാറെടുക്കുന്നത്.

also read- വിമാനത്താവളത്തിലെത്തിയ സവിത കാത്തിരുന്നിട്ടും ലൈജു എത്തിയില്ല; ഓട്ടോ പിടിച്ച് വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞത് ദുരന്തവാര്‍ത്ത

പെന്‍സല്‍വേനിയയിലെ ലഫായെറ്റ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലും ഇന്റര്‍നാഷനല്‍ റിലേഷന്‍സിലും ബിരുദ പഠനത്തിനായി പ്രേംകുമാര്‍ വര്‍ഷാവസാനം യുഎസിലേക്ക് പോകുകയാണ്.

‘എന്റെ അച്ഛന്‍ കൂലിപ്പണിക്കാരനാണ്. കുടുംബത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ആരുമില്ല. ബിഹാറിലെ മഹാദലിത് കുട്ടികള്‍ക്കു വേണ്ടിയുള്ള ഡെക്‌സ്റ്റെറിറ്റി ഗ്ലോബല്‍ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. എന്റെ ഈ നേട്ടത്തിനു പിന്നില്‍ അവരുടെ പങ്ക് വലുതാണ്’ -പ്രേം കുമാര്‍ പറയുന്നു.

Exit mobile version