‘എത്ര മനോഹരം ഈ കാഴ്ച’ ഭർത്താവിനെ പുറകിലിരുത്തി ഭാര്യയുടെ മോട്ടോർ സൈക്കിൾ യാത്ര; ശ്വാസം നിലയ്ക്കും വരെ സ്‌നേഹം തുടരട്ടെയെന്ന് ആശംസ, തരംഗമായി വീഡിയോ

rides motorcycle | Bignewslive

വാർദ്ധക്യത്തിലും ഭാര്യയെ ചേർത്തുപിടിക്കുന്ന ഭർത്താവിന്റെയും, ഭർത്താവിനെ ചേർത്തുനിർത്തി പരിപാലിക്കുന്ന ഭാര്യയുടെയും സ്‌നേഹങ്ങൾ പലതും സോഷ്യൽമീഡിയയിൽ എത്തിയിട്ടുണ്ട്. പ്രണയത്തിനും സ്‌നേഹത്തിനും പ്രായമില്ലെന്ന് വിളിച്ചോതുന്ന പല സംഭവങ്ങളും സോഷ്യൽമീഡിയയിൽ നിമിഷങ്ങൾക്കകമാണ് വൈറലാകാറുള്ളത്.

ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം; റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് കളക്ടര്‍ രേണു രാജ്

അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും തരംഗമാകുന്നത്. മോട്ടോർ സൈക്കിൾ ഓടിക്കുന്ന പ്രായമായ സ്ത്രീയും പിൻസീറ്റിൽ ശ്രദ്ധയോടെ പിടിച്ചിരിക്കുന്ന ഭർത്താവുമാണ് ദൃശ്യങ്ങളിലുള്ളത്. ഇൻസ്റ്റഗ്രാമിൽ ഫൊട്ടോഗ്രാഫറായ സുസ്മിത ഡോറയാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

‘ബൈക്കിൽ യാത്ര ചെയ്യുന്ന ദമ്പതികൾ ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഇത്തരം യാത്രകളിൽ വാഹനം ഓടിക്കുന്നത് പലപ്പോഴും പുരുഷന്മാരായിരിക്കും. ഈ പ്രായത്തിലുള്ളവരുടെ ഇങ്ങനെയൊരു കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടോ?’ എന്ന കുറിപ്പോടെയാണ് സുസ്മിത വിഡിയോ പങ്കുവെച്ചത്. ഈ പ്രായത്തിലും ദമ്പതികളുടെ സ്‌നേഹം മനോഹരമാണെന്നാണ് സൈബർ ലോകം പറയുന്നത്.

Exit mobile version