വിദ്യാര്‍ത്ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിക്കുന്നു; സര്‍വകലാശാലയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി പെണ്‍കുട്ടികള്‍; പ്രതിയായ വിദ്യാര്‍ത്ഥിനി പിടിയില്‍

ചണ്ഡിഗഡ്: പഞ്ചാബിലെ ചണ്ഡിഗഡ് വാഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യം പ്രചരിച്ചതിനെ ചൊല്ലി സര്‍വകലാശാലയില്‍ കലാപം. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് മറ്റൊരു പെണ്‍കുട്ടി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

ഈ സംഭവത്തില്‍ ഇവരുടെ സഹപാടി തന്നെയായ എംബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ വിദ്യാര്‍ത്ഥിനി എന്തിനാണ് ഇക്കാര്യം ചെയ്തതെന്ന് വ്യക്തമല്ല. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെ പോലീസ് തിരയുകയാണ്.

also read- 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനത്തേക്കാള്‍ കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് ടിക്കറ്റ് തട്ടിയെടുക്കാന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

അര്‍ധരാത്രിയില്‍ സര്‍വകലാശാലയില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നിരവധി വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യാഭീഷണി മുഴക്കിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Exit mobile version