കാശ്മീരില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ചു; സൈന്യം രണ്ട് പേരെ വധിച്ചു

മരിച്ചവരുടെ വസ്ത്രങ്ങള്‍ പാക് സൈനികരുടേതിന് സമാനമായ രീതിയിലുള്ളവയാണ്

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നു. നൗഗാമില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത് പാക് സൈനികരാണെന്ന നിഗമനത്തിലാണ് ഇന്ത്യ.

മരിച്ചവരുടെ വസ്ത്രങ്ങള്‍ പാക് സൈനികരുടേതിന് സമാനമായ രീതിയിലുള്ളവയാണ്. നുഴഞ്ഞുകയറ്റ ശ്രമത്തിന് വഴിയൊരുക്കാന്‍ പാകിസ്താന്‍ സൈന്യം കനത്ത വെടിവെയ്പ്പും നടത്തിയിരുന്നു.

Exit mobile version