സോണിയ ഗാന്ധിയുടെ മാതാവ് പൗല മയിനോ അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പൗല മയിനോ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. ഓഗസ്റ്റ് 30-ന് സംസ്‌കാര ചടങ്ങുകള്‍ നടന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ജയറാം രമേഷ് ട്വിറ്ററിലൂടെ അറിയിച്ചു.

ചികിത്സയുടെ ഭാഗമായി നിലവില്‍ വിദേശത്തുള്ള സോണിയ ഗാന്ധി, രോഗബാധിതയായ അമ്മയെ സന്ദര്‍ശിച്ചിരുന്നു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്കൊപ്പം വിദേശത്താണ്.

Read Also: ആകാശത്തോളം ഉയരത്തില്‍ ഗോപിക കണ്ട സ്വപ്‌നം സഫലം: ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ എയര്‍ഹോസ്റ്റസായി കണ്ണൂരുകാരി ഗോപിക

Exit mobile version