ലിഫ്റ്റില്‍ കുടുങ്ങിപ്പോയി; രക്ഷപ്പെടുത്തിയ സെക്യൂരിറ്റിയെ മര്‍ദ്ദിച്ച് യുവാവ്, വീഡിയോ

ന്യൂഡല്‍ഹി: ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ രക്ഷയ്‌ക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് യുവാവ്. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. അഞ്ച് മിനിട്ടോളം ലിഫ്റ്റില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്ത് യുവാവ് പലതവണ അടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

ഗുരുഗ്രാമിലെ ‘ദി ക്ലോസ് നോര്‍ത്ത് സൊസൈറ്റി’യിലാണ് സംഭവമുണ്ടായത്. ഇവിടുത്തെ താമസക്കാരനായ വരുണ്‍ നാഥ് എന്ന യുവാവ് 14ാം നിലയില്‍ നിന്ന് താഴേക്ക് വന്നുകൊണ്ടിരിക്കെ ഇയാള്‍ ലിഫ്റ്റില്‍ കുടുങ്ങി.

How much punishment for this piece of shit? He was stuck in the lift in Gurugram's The Close North Nirvana Country colony. Watch what he does when he gets out. His name is Varun Nath. Police complaint filed. Least he deserves is the same treatment: https://t.co/okwhEQ9bip pic.twitter.com/uLYyKAzeUd

— Shiv Aroor (@ShivAroor) August 29, 2022

Exit mobile version