കാടിറങ്ങിയ അവശതയുള്ള പുള്ളി പുലിയുടെ വാലിൽ പിടിച്ചുവലിച്ച് ക്രൂരത; ഞെട്ടിച്ച് യുവാക്കളുടെ വീഡിയോ

വന്യമൃഗങ്ങളുടെ ആക്രമണം പലപ്പോഴും വാർത്തയാകുമ്പോഴും വന്യമൃഗങ്ങൾ മനുഷ്യർ കാരണം ഉപദ്രവത്തിന് ഇരയാകുന്ന വാർത്തകൾ വളരെ വിരളമായാണ് പൊതുസമൂഹത്തിലേക്ക് എത്തുന്നത്. ഇത്തരത്തിൽ മൃഗസംരക്ഷണം വെറും പാഴായ വാഗ്ദാനം മാത്രമാകുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

വനാതിർത്തിയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ ഭക്ഷണം തേടിയെത്തുന്നത് പതിവാണ്. ഇത്തരത്തിൽ ഭക്ഷണം തേടി കാടിറങ്ങിയ അവശതയുള്ള പുള്ളിപ്പുലിയെ ക്രൂരമായി ഉപദ്രവിക്കുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. യുവാവിന് ചുറ്റും കൂടിനിന്ന് ഈ ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്ന ഒരുകൂട്ടം ആളുകളേയും ദൃശ്യത്തിൽ കാണാം.

റോഡിനു നടുവിൽ നിൽക്കുന്ന ആൾക്കൂട്ടം യുവാവിന്റെ ക്രൂരതകൾ മൊബൈലിൽ പകർത്തുകയാണ്. ആരും ഉപദ്രവിക്കരുതെന്ന് പറയുന്നില്ല. പുള്ളിപ്പുലിയുടെ വാലിലും പിൻകാലിലുമായി പിടിച്ചുവലിക്കുന്ന യുവാവിനെയാണ് ദൃശ്യത്തിൽ കാണാവുന്നത്.

also read- എല്ലാം അവളുടെ അസുഖത്തിൽ നിന്നാണ് സംഭവിച്ചത്; ഭാര്യയുടെ കാൻസർ പോരാട്ടവും അതിജീവനവും തുറന്നെഴുതി യുവാവ്; വൈറൽ കുറിപ്പ്

അതേസമം, ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാനാകാതെ നിസ്സഹായതോടെ പുള്ളിപ്പുലി നിൽക്കുന്നതും വീഡിയോയിലുണ്ട്. വാർധക്യസഹജമായ അവശതയോ അസുഖമോ മൂലമാകാം പുള്ളിപ്പുലി പ്രതികരിക്കാത്തതെന്നാണ് വീഡിയോ കണ്ട പലരും പ്രതികരിക്കുന്നത്.

20 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. വിഡിയോയിൽ കണ്ട പുള്ളിപ്പുലി പിന്നീട് ജീവൻവെടിഞ്ഞെന്നും ആളുകൾ പ്രതികരിക്കുന്നുണ്ട്. നിരവധിയാളുകൾ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version