പാര്‍ലമെന്റില്‍ മുത്തലാക്ക് തര്‍ക്കം കനക്കുന്നതിനിടെ, അമേരിക്കയില്‍ ഡോക്ടറായ ഭര്‍ത്താവ് നാട്ടിലുള്ള ഭാര്യയെ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി

മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ വലിയ കോലാഹലങ്ങള്‍ക്ക് കാരണമാകുന്നതിനിടെ ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയതായി പരാതി.

ബംഗളൂരു: മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ വലിയ കോലാഹലങ്ങള്‍ക്ക് കാരണമാകുന്നതിനിടെ ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയതായി പരാതി. ബംഗളൂരുവിലുള്ള രേഷ്മ അസീസിനെയാണ് അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്. ഇന്ത്യന്‍ വംശജനായ ഇയാള്‍ വാട്‌സ് ആപ്പ് ശബ്ദ സന്ദേശത്തിലൂടെയാണ് മൊഴി ചൊല്ലിയത്. സംഭവത്തില്‍ രേഷ്മ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്ത് നല്‍കി. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവ് കുട്ടികളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും യുവതി പറയുന്നു.

വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിനു ശേഷമാണ് മൊഴി ചൊല്ലല്‍. 2003ലാണ് രേഷ്മ അസീസും ജാവേദ് ഖാനും വിവാഹിതരായത്. ഭര്‍ത്താവ് തന്നെ മാനസികമായി ഉപദ്രവിക്കുകയും അവഹേളിക്കുകയും ചെയ്തതായി രേഷ്മ അസീസ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവം ഗൗരവമായി കാണുന്നുവെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ട്വീറ്റ് ചെയ്തു.

Exit mobile version