രാജ്യസഭാ എംപിയായി പി.ടി ഉഷ; ദൈവനാമത്തില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി പി.ടി ഉഷ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയില്‍ ദൈവനാമത്തില്‍ സഭ ചേര്‍ന്നയുടന്‍ പി.ടി ഉഷ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദി എല്ലാവര്‍ക്കും അറിയാവുന്ന ഭാഷയാണെന്ന് ഉഷ.

സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടു. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു. തന്നെ വിമര്‍ശിച്ച എളമരം കരീമിനെയും കണ്ട് സന്തോഷം പങ്കുവച്ചു.

സത്യപ്രതിജ്ഞയ്ക്ക് ഹിന്ദി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്നുള്ള ചോദ്യത്തിന് കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി ആണല്ലോ എന്നായിരുന്നു പി.ടി ഉഷയുടെ മറുപടി. കായികമേഖലയ്ക്കായി ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് മുമ്പായി ഉഷ പറഞ്ഞു.

Read Also: ‘കടുവ’ കാണാന്‍ നേരിട്ടെത്തി ജോസ് കുരുവിനാക്കുന്നേല്‍

വിവിധ മേഖലകളില്‍ പ്രശസ്തരായ പി.ടി ഉഷ ഉള്‍പ്പെടെ നാലുപേരെയാണ് ദക്ഷിണേന്ത്യയില്‍ നിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിയാണ് പിടി ഉഷ.

Exit mobile version