പി ടി ഉഷയുടെ റെക്കോര്‍ഡിനൊപ്പമെത്തി വിദ്യ രാംരാജ്, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ പ്രതീക്ഷ കൂടി

ഹാങ്ചൗ: പ്രശസ്ത ഇന്ത്യന്‍ കായികതാരം പി ടി ഉഷ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കുറിച്ച റെക്കോര്‍ഡിനൊപ്പം എത്തി വിദ്യ രാംരാജ്. ഏഷ്യന്‍ ഗെയിംസ് ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡില്‍ വിദ്യ രാംരാജ് ഫിനിഷ് ചെയ്തതോടെയാണ് പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം എത്തിയത്. ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ് വിദ്യ.

രാജ്യത്തെ എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ വിദ്യാ രാംരാജ് എത്തിയത്. ഹീറ്റ്സില്‍ ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലില്‍ പ്രവേശിച്ചു.

also read: നിയമലംഘനം; ഒരാഴ്ചക്കുള്ളില്‍ സൗദി അറേബ്യയില്‍ നിന്നും നാടുകടത്തിയത് 7,922 പ്രവാസികളെ

ഇതോടെ മെഡല്‍ പ്രതീക്ഷയിലാണ് ഇന്ത്യ.കഴിഞ്ഞ മാസം ചണ്ഡിഗഡില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി അത്ലറ്റിക്സിന്റെ അഞ്ചാംപാദത്തില്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വിദ്യാ രാംരാജിന് ദേശീയ റെക്കോര്‍ഡ് നഷ്ടമായത്.

അന്ന് സ്വര്‍ണം നേടിയെങ്കിലും 55.43 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സില്‍ പിടി ഉഷ കുറിച്ച 55.42 സെക്കന്‍ഡാണ് വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റെക്കോര്‍ഡ് സമയം. ഇതേ മത്സരത്തിലാണ് നിമിഷാര്‍ധങ്ങളുടെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.

Exit mobile version