കിനാലൂരിൽ എയിംസ് സ്ഥാപിക്കണം, കേരളത്തിന് ആവശ്യം; പിടി ഉഷ

ന്യൂഡല്‍ഹി: കോഴിക്കോട്ടെ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന് പിടി ഉഷ എംപി. രാജ്യസഭയിലാണ് പിടി ഉഷ ഇക്കാര്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി 153.46 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് പിടി ഉഷ പറഞ്ഞു.

കിനാലൂരിലെ കാലാവസ്ഥയും എയിംസിന് ഗുണകരമാണെന്നും കിനാലൂരിൽ എയിംസ് വന്നാൽ കേരളത്തിന് മാത്രമല്ല, കർണാടകയ്ക്കും തമിഴ്നാടിനും ഗുണം ലഭിക്കുമെന്നും പിടി ഉഷ പറഞ്ഞു.

ആരോഗ്യ സുരക്ഷ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ലക്ഷ്യമിടുന്നതെന്നും പിടി ഉഷ പറഞ്ഞു.

Exit mobile version