മദ്രാസ് ഐഐടിയിലെ പ്രൊഫസർ ചമഞ്ഞ് തട്ടുകടക്കാരൻ വിവാഹം ചെയ്തത് ഡോക്ടറെ; 110 പവനും 15 ലക്ഷവും സ്ത്രീധനം വാങ്ങി, കടങ്ങൾ വീട്ടി, തട്ടുകട പുതുക്കി; ഒടുവിൽ പിടിയിൽ

ചെന്നൈ: മദ്രാസ് ഐഐടിയിലെ പ്രൊഫസറാണെന്ന് കള്ളം പറഞ്ഞ് വനിതാ ഡോക്ടറെ ഉയർന്ന സ്ത്രീധനം വാങ്ങി വിവാഹം ചെയ്തയാൾ പിടിയിൽ. ചെന്നൈ അശോക് നഗർ ജാഫർഖാൻപേട്ടയിലെ വി പ്രഭാകരനാ(34)ണ് അറസ്റ്റിലായത്. ഇയാൾ ഭാര്യയായ ഷൺമുഖ മയൂരിയുടെ വീട്ടിൽ നിന്നും കൈപറ്റിയ സ്ത്രീധനം ഉപയോഗിച്ച് കടംവീട്ടുകയും തട്ടുകടയും വീടും പുതുക്കി പണിയുകയും ചെയ്തിരുന്നു.

ലോക്ക്ഡൗൺ കാലത്ത് 2020-ൽ ആണ് പ്രഭാകരൻ ഡോ. ഷൺമുഖ മയൂരിയെ വിവാഹംചെയ്തത്. ഇതിന് മുൻപ് 2019-ൽ മറ്റൊരു സ്ത്രീയെ പ്രഭാകരൻ വിവാഹംചെയ്തിരുന്നു. അതിൽ ഒരു കുട്ടിയുമുണ്ട്. പിന്നീട് കടംകയറിയ പ്രഭാകരൻ വീട്ടുകാരുടെ അറിവും പിന്തുണയും കൂടി ആയതോടെയാണ് രണ്ടാമത് വിവാഹം കഴിച്ചത്.

പിഎച്ച്.ഡിയുണ്ടെന്നും മദ്രാസ് ഐഐടിയിൽ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറാണെന്നുമാണ് പ്രഭാകരൻ മയൂരിയുടെ കുടുംബത്തെ അറിയിച്ചത്. മുംബൈയിൽ താമസിക്കുന്ന മയൂരിയുടെ മാതാപിതാക്കൾ കൂടുതലൊന്നും അന്വേഷിക്കാതിരുന്നതാണ് പ്രഭാകരന്റെ തട്ടിപ്പിന് തുണയായത്. 110 പവൻ സ്വർണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രഭാകരന് സ്ത്രീധനമായി ലഭിച്ചത്.

ALSO READ- അന്തരിച്ച നടൻ രാജ് മോഹന്റെ മൃതദേഹം മോർച്ചറിയിൽ; ഏറ്റെടുക്കാൻ ആരുമെത്തിയില്ല; മരണം അനാഥാലയത്തിൽ ആരോരുമില്ലാതെ

വിവാഹം കഴിഞ്ഞശേഷം പ്രഭാകരൻ എല്ലാദിവസവും രാവിലെ വീട്ടിൽനിന്നിറങ്ങി വൈകീട്ട് മാത്രമാണ് തിരിച്ചെത്തിയിരുന്നത്. തുടർന്ന് വീട്ടിൽ സമയം ചെലവഴിക്കാത്തതിനെ മയൂരി ചോദ്യം ചെയ്തപ്പോൾ പ്രഭാകരൻ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. പ്രൊഫസറായതിനാൽ തിരക്ക് കാരണമാണ് മകന് വീട്ടിൽ സമയം ചെലവിടാനാകാത്തതെന്ന് പറഞ്ഞ് രക്ഷിതാക്കൾ മകനെ സംരക്ഷിച്ചു.

പിന്നീട്, പ്രഭാകരന്റെയും വീട്ടുകാരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മയൂരിയും സഹോദരനും മദ്രാസ് ഐഐടിയിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. അതിനിടയിൽ സ്ത്രീധനമായി നൽകിയ സ്വർണമെല്ലാം വിറ്റ പ്രഭാകരൻ ജീവിതം മെച്ചപ്പെടുത്താനായാണ് ഇതുപോഗിച്ചത്. മയൂരി അശോക് നഗർ വനിതാപോലീസിൽ നൽകിയ പരാതി നൽകിയതോടെയാണ് പ്രഭാകരനെ അറസ്റ്റുചെയ്തത്. ആൾമാറാട്ടം, സ്ത്രീധനപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

Exit mobile version