അന്തരിച്ച നടൻ രാജ് മോഹന്റെ മൃതദേഹം മോർച്ചറിയിൽ; ഏറ്റെടുക്കാൻ ആരുമെത്തിയില്ല; മരണം അനാഥാലയത്തിൽ ആരോരുമില്ലാതെ

ഇന്ദുലേഖ സിനിമയിലൂടെ പ്രശസ്തനായ നടൻ രാജ്‌മോഹൻ അന്തരിച്ചു. 1967ൽ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ ചിത്രത്തിൽ നായകനായിരുന്നു ഇദ്ദേഹം. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവൽ ആധാരമാക്കിയുള്ള കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്തസിനിമയിൽ മാധവൻ എന്ന നായകവേഷമാണ് രാജ്‌മോഹൻ അവതരിപ്പിച്ചിരുന്നത്്. കലാനിലയം കൃഷ്ണൻനായരുടെ മരുമകനാണ് രാജ്‌മോഹൻ. പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച് കുടുംബത്തിൽ നിന്നും മാറി താമസിച്ചതോടെയാണ് ഒറ്റപ്പെട്ടു പോയത്. കൃഷ്ണൻ നായരുടെ കുടുംബവുമായി ബന്ധം അകന്ന ശേഷം സിനിമ പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു രാജ്‌മോഹൻ.

ALSO READ- മ്യൂസിക്ക് സിസ്റ്റവും എൽഇഡി ലൈറ്റുമൊക്കെയായി ‘മൊഞ്ചത്തി’യായി കെഎസ്ആർടിസി ബസ്; താരങ്ങളായി ദമ്പതിമാരായ ഡ്രൈവർ ഗിരിയും കണ്ടക്ടർ താരയും

പിന്നീട് ഏറെക്കാലം നോക്കാൻ ആളില്ലാത്തെ ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം വാർധക്യകാലത്ത് പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായി എത്തി. കഴിഞ്ഞ നാലാം തിയതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. ഇന്നലെ മുതൽ മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version